തൃശൂര്‍ ശക്തന് സ്റ്റാന്‍ഡില്‍ വ്യാഴാഴ്ച നടത്തിയ കൊവിഡ് പരിശോധനയില്‍ എട്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 349 പേരുടെ ആന്റിജന്‍ പരിശോധനയിലാണ് എട്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ ചുമട്ടു തൊഴിലാളിയും ഒരാള്‍ കൂള്‍ബാര്‍ നടത്തുന്നയാളുമാണ്. മറ്റ് ആറ് പേര് വിവിധ കടകളിലെ തൊഴിലാളികളാണ്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോട് ക്വാറന്റീനില്‍ പോവാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
തൃശൂരില്‍ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച 83 പേരില്‍ 61 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. സംസ്ഥാനത്ത്് വ്യാഴാഴ്ച 506 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
വ്യാഴാഴ്ച ഉച്ചവരെയുള്ള കണക്കുകള്‍ മാത്രമാണിത്. ഐ.സി.എം.ആര് പോര്‍ട്ടലുമായി ബന്ധപ്പെട്ട് സാങ്കേതിക ജോലി നടക്കുന്നതിനാലാണ് കണക്കുകള്‍ പൂര്‍ണമല്ലാത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക