ചൈനീസ് ആപ്ലിക്കേഷനായ ടിക് ടോക് നിരോധിക്കുമെന്ന നിലപാടിലുറച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ പൗരന്മാരുടെ വിവരങ്ങള്‍ ചോർത്തുന്നുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ടിക് ടോക് നിരോധനത്തെപറ്റി അമേരിക്ക ആലോചിക്കുന്നത്. രാജ്യത്ത് ടിക് ടോക് ഉള്‍പ്പെടെയുള്ള ചൈനീസ് സോഷ്യല്‍ മീഡിയ ആപ്പുകള്‍ നിരോധിക്കുന്ന കാര്യം സ്ഥിരീകരിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആയിരുന്നു ആദ്യം രംഗത്തെത്തിയത്.
ഇന്ത്യയിൽ കളർ ടിവി ഇറക്കുമതിക്ക് നിയന്ത്രണം
അടുത്തിടെയാണ് ഇന്ത്യ ടിക് ടോക് ഉൾപ്പെടെയുള്ള ചൈനീസ് ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്. ഇന്ത്യയില്‍ ടിക് ടോകിന് 20 കോടി ഉപയോക്താക്കള്‍ ഉണ്ടായിരുന്നു. അമേരിക്കയിലെ ടിക് ടോക്ക് ഉപയോക്താക്കളുടെ എണ്ണം 80 ദശലക്ഷത്തിലധികമാണ്. രാജ്യത്ത് പൂര്‍ണ്ണമായി ടിക് ടോക്കിന് നിരോധനം ഏര്‍പ്പെടുത്തുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്ന കാര്യം ഗൗരവമായി തന്നെ കാണുന്നുവെന്ന് മൈക്ക് പോംപിയോ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക