ലൈംഗിക തൊഴിലാളികളുടെ പെണ്മക്കളുടെ സംരക്ഷണം ഏറ്റെടുത്ത് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം കൂടിയായ ഗൗതം ഗംഭീര്‍. ഗംഭീര്‍ ‘പാങ്ക്’ (PAANKH ) എന്നാണ് ഗൗതം പുതിയ സംരഭത്തിന് പേരിട്ടിരിക്കുന്നത്. ഇതിലൂടെ ഡല്‍ഹി ജിബി റോഡിലുള്ള 25 പെണ്‍കുട്ടികളുടെ സംരക്ഷണമാണ് എംപിയുടെ നേതൃത്വത്തില്‍ ഏറ്റെടുത്തിരിക്കുന്നത്. അഞ്ചു മുതൽ 18 വയസ് വരെയുള്ള പെൺകുട്ടികൾക്ക് സ്ഥിരമായി കൗൺസിലിങ് ഏർപ്പെടുത്തുമെന്നും കുട്ടികളുടെ സ്കൂൾ ഫീസ്, യൂണിഫോം, ഭക്ഷണം, മെഡിക്കൽ സഹായം തുടങ്ങിയവയെല്ലാം സംഘടനയുടെ നേതൃത്വത്തിൽ ചെയ്യുമെന്നും ഗംഭീർ പറയുന്നു.
പുകയിലയില്‍ നിന്ന് കൊവിഡ് വാക്സിന്; മനുഷ്യരില്‍ പരീക്ഷിക്കാനൊരുങ്ങി കമ്പനി
അടുത്ത ഘട്ടത്തില്‍ കൂടുതല്‍ പേരെ ഏറ്റെടുക്കുമെന്നും ഇപ്പോള്‍ 25 പേരെയെങ്കിലും ഏറ്റെടുക്കാനാണ് തീരുമാനമെന്നും ഗംഭീര്‍ അറിയിച്ചു. നിലവിൽ ഗൗതം ഗംഭീർ ഫൗണ്ടേഷനിലൂടെ ഇരുന്നൂറോളം കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്തു നടത്തുന്നുണ്ട്. ഇതിനു പുറമേയാണ് 25 കുട്ടികളുടെ സംരക്ഷണം കൂടി ഏറ്റെടുത്തിരിക്കുന്നത്.
പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുക എന്നതിനാണ് മുന്‍ഗണന നല്‍കുന്നത്. സ്ഥിരമായുള്ള കൗൺസിലിംഗിലൂടെ അവര്‍ക്ക് മികച്ച വിദ്യഭ്യാസം നേടാന്‍ സാധിക്കും. സമൂഹത്തിലെ എല്ലാവര്ക്കും മാന്യമായി ജീവിക്കാനുള്ള അവകാശമുണ്ട്. ഈ കുട്ടികള്‍ക്ക് തങ്ങളുടെ സ്വപ്നങ്ങൾ നേടിയെടുക്കാനും കൂടുതൽ അവസരമൊരുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഇത്തരം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ആളുകള്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക