മലയാളത്തിൽ അടുത്തിടെ പുറത്തിറങ്ങിയ മികച്ച സര്‍വൈവല്‍ ത്രില്ലർ ചിത്രങ്ങളിൽ ഒന്നായിരുന്നു ‘ഹെലന്’. കുമ്പളങ്ങി നെറ്റ്സ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്ന അന്ന ബെന്നിനെ നായികയാക്കി നവാഗതനായ മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്ത ഹെലൻ മികച്ച വിജയമാണ് തിയേറ്ററുകളില്‍ നിന്നും നേടിയത്. ചിത്രം തമിഴിലേക്കും കന്നഡയിലേക്കും റീമേക്ക് ചെയ്യുന്നു എന്ന വാർത്ത മുൻപ് തന്നെ പുറത്തുവന്നിരുന്നു. കീര്‍ത്തി പാണ്ഡ്യനാണ് തമിഴ് റീമേക്കില്‍ ഹെലനായി എത്തുന്നത്. കീര്‍ത്തിയുടെ പിതാവ് അരുണ്‍ പാണ്ഡ്യനാണ് ചിത്രത്തില്‍ ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഇപ്പോഴിതാ ഹെലൻ ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നു എന്ന വാർത്തകൾ വന്നിരിക്കുകയാണ്. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് അവകാശം പിങ്ക് വില്ല വാങ്ങിയതായാണ് വാര്‍ത്തകള്‍ വരുന്നത്. ചിത്രത്തിൽ അന്ന ബെൻ അവതരിപ്പിച്ച കേന്ദ്ര കഥാപാത്രത്തെ ബോളിവുഡിൽ ജാൻവി കപൂർ ആയിരിക്കും അവതരിപ്പിക്കുക എന്നാണ് പുറത്തുവരുന്ന വിവരം. ബോണി കപൂറും സീ സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം പുറത്തിറക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് അടുത്ത വര്‍ഷം ആദ്യം ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
ചിത്രത്തിന്റെ തമിഴ് റീമേക്ക് സംവിധാനം ചെയ്യുന്നത് ഗോകുല്‍ ആണ്. ചിത്രീകരണം ആരംഭിച്ചെങ്കിലും ചിത്രത്തിന് ഇതുവരെയും പേരിട്ടിട്ടില്ല. മരണത്തെ മുഖാമുഖം നേരില്‍ കണ്ട നിമിഷത്തില്‍ ജീവന് രക്ഷിക്കാനായി പൊരുതുന്ന പെണ്‍കുട്ടിയുടെ കഥയാണ് ഹെലൻ പറഞ്ഞത്. ചിത്രത്തില്‍ അന്ന ബെന്നിന്റെ പ്രകടനം പ്രശംസ ഏറ്റുവാങ്ങിയിരുന്നു. ഹെലന്റെ അച്ഛന്റെ വേഷത്തിലെത്തിയ ലാലും സ്ഥിരം കോമഡി വേഷങ്ങൾ ചെയ്യുന്ന അജു വര്‍ഗീസിന്റെ എസ് ഐ രതീഷ് കുമാര്‍ എന്ന നെഗറ്റീവ് കഥാപാത്രവും ശ്രദ്ദിക്കപ്പെട്ടു. ഹെലനുശേഷം പുറത്തിറങ്ങിയ കപ്പേളയിലും മികച്ച പ്രകടനമായിരുന്നു അന്ന ബെന്‍ കാഴ്ചവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക