Home BOLLYWOOD ബോളിവുഡിലെ സുരേഷ്‌ഗോപി; സോനു സൂദ് എന്ന മനുഷ്യ സ്‌നേഹി

ബോളിവുഡിലെ സുരേഷ്‌ഗോപി; സോനു സൂദ് എന്ന മനുഷ്യ സ്‌നേഹി

ജോലിനഷ്ടമായി തെരുവില്‍ പച്ചക്കറി വ്യാപാരം നടത്തേ ണ്ടിവന്ന ഐ.ടി എഞ്ചിനീയര്‍ക്ക് ജോലി നല്‍കി ഒരിക്കല്‍ക്കൂടി എല്ലാവരെയും അദ്ദേഹം അമ്ബരപ്പിച്ചിരിക്കുന്നു. കോവിഡ് കാലത്തിന്റെ ആരംഭത്തില്‍ത്തന്നെ പ്രൊബേഷന്‍ പീരീയഡില്‍ ഹൈദരാബാദിലെ @VirtusaCorp Hyd എന്ന MNC യില്‍ ജോലിചെയ്തിരുന്ന 26 കാരിയായ ഉനദാദി ശാരദ എന്ന കമ്ബ്യൂട്ടര്‍ എഞ്ചിനീ യര്‍ക്ക് ജോലി നഷ്ടമാകുകയായിരുന്നു. കോവിഡ് മൂലം പുതിയ പ്രോജക്റ്റുകള്‍ ലഭിക്കുന്നില്ല എന്നായിരുന്നു കമ്ബനി അവരെ പുറത്താക്കാനുള്ള കാരണമായി പറഞ്ഞത്.

വിഷമോ പുതിയ ജൈവായുധമോ; യുഎസിലെ വീടുകളിലേക്ക് അജ്ഞാത വിത്തുകള്‍ അയച്ച്‌ ചൈന

ജോലിപോയെങ്കിലും ശാരദ പതറിയില്ല. ഹൈദരാ ബാദില്‍ പിതാവിന്‍്റെ വഴിയോരത്തുള്ള പച്ചക്കറിക്ക ടയില്‍ അവര്‍ സജീവമായി. രാവിലെ ഉന്തുവണ്ടിയില്‍ മൂന്നുമണിക്കൂര്‍ നേരം വീടുവീടാന്തരം പോയി പച്ച ക്കറി കച്ചവടം ചെയ്യുമായിരുന്നു.

ജോലി നഷ്ടമായതി നാല്‍ കുടുംബം പുലര്‍ത്താന്‍ ഇതല്ലാതെ വഴിയില്ലെന്നാ ണ് അവര്‍ പറഞ്ഞത്. ദുരഭിമാനം കൊണ്ട് വീട്ടിലിരു ന്നാല്‍ ആരും കാലണ തരില്ല. എഞ്ചിനീയര്‍ സ്വന്തമായി കച്ചവടം ചെയ്‌താല്‍ ആകാശം ഇടിഞ്ഞുവീഴുക യൊന്നുമില്ല. ഒരു നല്ല ജോലികിട്ടുന്നതുവരെ ഇത് തുടരാതെ വഴിയില്ലായിരുന്നുവെന്നും ശാരദ പറയുന്നു.

ശാരദയുടെ ഈയവസ്ഥ നേരിട്ടുകണ്ട ഒരു സുഹൃത്താ ണ് ട്വിറ്ററില്‍ സോണു സൂദിനെ ടാഗ് ചെയ്തുകൊണ്ട് ഇങ്ങനെ കുറിച്ചത് :-
‘Dear Sonu Sood sir, she is Sharada, a techie who recently got fired from @VirtusaCorp Hyd amid covid crisis. Without giving up, she’s selling vegetables to support her family and surviving. Please see if you could support her in any way. Hope you’ll revert sir (sic),’ – ഇതായിരുന്നു ട്വീറ്റ്.മറുപടിയും നടപടിയും ഉടനുണ്ടായി. സോണു നിയോഗിച്ച അധികാരികള്‍ ശാരദയെ ഇന്റര്‍വ്യൂ ചെയ്തു. ജോലിയും വാഗ്ദാനം ചെയ്തു.

വ്യാഴാഴ്ച സോണു സൂദിന്റെ 47 മത് ജന്മദിന മായിരുന്നു. അദ്ദേഹം ട്വിറ്ററില്‍ കുറിച്ചതിങ്ങനെ :-
‘ My official met her. Interview done. Job letter already sent to Unadadi Sharada. Jai hind.’
വിവരമറിഞ്ഞ ശാരദയുടെ സന്തോഷത്തിനതിരി ല്ലായിരുന്നു. നന്ദിപറയാന്‍ അവര്‍ക്ക് വാക്കുകളില്ല. അത്രയ്ക്ക് അവിശ്വസനീയമായി ഈ പെട്ടെന്നുള്ള അദ്ദേഹത്തിന്‍്റെ ഇടപെടലുകളും ജോലിലഭ്യതയും.

തന്‍്റെ ജന്മദിനത്തോടനുബന്ധിച്ച്‌ സോണു സൂദ് @PravasiRojgar.com എന്ന ഒരു ജോബ് പോര്‍ട്ടല്‍ കൂടി തുടങ്ങിയിരിക്കുന്നു. കോവിഡ് കാലത്ത് തൊഴില്‍ നഷ്ടമായ കുറഞ്ഞത് 3 ലക്ഷം പേര്‍ക്ക് ജോലി ലഭ്യമാക്കുക എന്നതാണ് തന്‍്റെ ലക്ഷ്യമെന്നും അതിനായി AEPC ,CITI ,Trident , Quess Corp , Amazon , Sodexo ,Urban Co ,Portea തുടങ്ങിയ കമ്ബനികളുമായി താന്‍ ധാരണയിലെത്തിയതായും സോണു ട്വിറ്ററില്‍ രേഖപ്പെടുത്തി.

Also Read :  നരേന്ദ്ര മോദി നല്ല ബുദ്ധിമാനാണ്. അദ്ദേഹത്തിനറിയാം എപ്പോഴാണെങ്കിലും ഭരണകൂടത്തിനെതിരെ ചോദ്യങ്ങൾ വരാം. അത് വരാതിരിക്കാനാണ് അദ്ദേഹം റേഡിയോയിലൂടെ മൻ കി ബാത്ത് തുടങ്ങിയത്. റേഡിയോ ആകുമ്പോൾ ഇങ്ങോട്ട് ആരും ചോദ്യം ചോദിക്കില്ലല്ലോ!

സിനിമാലോകത്തെ താരജാടകളില്ലാത്ത വേറിട്ട വ്യക്തിത്വമായി ഈ കോവിഡ് കാലത്തെ മാനുഷികമായ ഇടപെടലുകളിലൂടെ അദ്ദേഹം തെളിയിച്ചിരിക്കുന്നു. അദ്ദേഹത്തില്‍നിന്ന് ഇത്തരം വാര്‍ത്തകള്‍ക്കായി ഇനിയും നമുക്ക് കാതോര്‍ക്കാം. ബിഗ് സല്യൂട്ട് സോണു സര്‍.മൂന്നുദിവസം മുന്‍പാണ് അദ്ദേഹം ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ കാളകള്‍ക്കുപകരം സ്വന്തം പെണ്മക്കളെ ക്കൊണ്ട് നുകം വലിപ്പിച്ചു നിലമുഴുത കര്‍ഷകന് അദ്ദേഹം ഒരു ട്രാക്ടര്‍ വിലയ്ക്ക് വാങ്ങിനല്‍കിയത്.