തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴി സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്ബെല്‍ ഡിജിറ്റല്‍ ക്ലാസുകളുടെ പ്ലസ്ടു, അംഗനവാടി ക്ലാസുകളുടെ സംപ്രേഷണ സമയത്തില്‍ തിങ്കള്‍ (ആഗസ്റ്റ് 3) മുതല്‍ മാറ്റമുണ്ടായിരിക്കും.
ഗ്ലാമറസ് ലുക്കിൽ ഞെട്ടിച്ച് ദുർഗ കൃഷ്ണ: പുതിയ ഫോട്ടോഷൂട്ട് വൈറൽ
ഇതനുസരിച്ച് നേരത്തെ രാവിലെ 08.30 മുതല്‍ 10 :30 വരെ സംപ്രേഷണം ചെയ്തിരുന്ന പ്ലസ് ടു ക്ലാസുകള്‍ ഇനി രാവിലെ 8 മണി മുതല്‍ 10 മണി വരെ ആയിരിക്കും. അംഗനവാടി കുട്ടികള്‍ക്ക് വനിതാശിശു വികസന വകുപ്പും കൈറ്റും ചേര്‍ന്ന് നിര്‍മിക്കുന്ന ‘കിളിക്കൊഞ്ചല്‍’ ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍ രാവിലെ 10 മണിയ്ക്ക് ആയിരിക്കും.
കൂറ്റന്‍ ക്രെയ്ന് തകര്‍ന്ന് വീണു: വിശാഖപട്ടണം കപ്പല്‍ശാലയില്‍ പത്തു മരണം
നേരത്തെ ഇത് 8 മണിക്കായിരുന്നു.
കൊച്ചു കുട്ടികള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ സമയ പുനഃക്രമീകരണത്തിനുള്ള പ്രേക്ഷകരുടെ നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ചാണ് സമയത്തില്‍ മാറ്റം വരുത്തിയതെന്നും ഇതല്ലാതെയുള്ള മറ്റു ക്ലാസുകളുടേയും നിത്യേനയുള്ള പുനഃസംപ്രേഷണങ്ങളുടെയും സമയത്തില്‍ നിലവില്‍ മാറ്റങ്ങളില്ലെന്നും കൈറ്റ് സി.ഇ.ഒ. കെ.അന്‍വര്‍ സാദത്ത് അറിയിച്ചു.
എന്നാല്‍ യോഗ , ഡ്രില്‍ , മോട്ടിവേഷന്‍ തുടങ്ങിയ പൊതു ക്ലാസുകള്‍ സംപ്രേഷണം ചെയ്യുന്ന മുറയ്ക്ക് തുടര്‍ന്നും ഈ സമയക്രമങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ വരാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക