തിരുവനന്തപുരം: പോലീസ് ആസ്ഥാനം രണ്ട് ദിവസത്തേക്ക് അടച്ചു. രണ്ട് പോലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ശുചീകരണം, അണുവിമുക്തമാക്കല്‍ എന്നിവയ്ക്ക് വേണ്ടിയാണ് പോലീസ് ആസ്ഥാനം അടച്ചതെന്നാണ് വിശദീകരണം.
കോൺസുലേറ്റ് ഉദ്യോഗസ്ഥർക്കെതിരെ പ്രതികളുടെ മൊഴി തന്ത്രമെന്ന് സംശയം
ശനി, ഞായര്‍ ദിവസങ്ങളിലേക്കാണ് ആസ്ഥാനം അടച്ചത്. അതേസമയം, സംസ്ഥാനത്ത് 88 പോലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പുതിയ സര്ക്കുകളര് പുറത്തിറക്കി ഡിജിപി ലോക്നാഥ് ബെഹ്റ. അതനുസരിച്ചു 52 വയസിന് മുകളിലുള്ള പോലീസുകാരെ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്നും, 50 വയസില്‍ താഴെയാണെങ്കിലും മറ്റ് അസുഖങ്ങളുള്ളവരെ ഫീല്‍ഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന പോലീസുകാര്‍ വലിയ പ്രതിസന്ധികളാണ് നേരിടുന്നത്. ഈ സാഹചര്യത്തിലാണ് ഡിജിപിയുടെ സര്‍ക്കുലര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക