Home LATEST NEWS ചൈനീസ് സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ ടിക് ടോക് അമേരിക്കയിൽ നിരോധിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

ചൈനീസ് സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ ടിക് ടോക് അമേരിക്കയിൽ നിരോധിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

ചൈനീസ് സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ ടിക് ടോക് അമേരിക്കയിൽ നിരോധിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ടിക് ടോക് ഉൾപ്പെടെയുള്ള ചൈനീസ് ആപ്പുകൾക്ക് ഇന്ത്യ നിരോധനം ഏർപ്പെടുത്തിയതിനു പിന്നാലെയാണ് യു.എസ് നടപടി. ടിക് ടോക് നിരോധനം പരിഗണനയിലാണെന്നും അത് ഉടൻ നടപ്പാക്കുമെന്നും ട്രംപ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

അമേരിക്കന്‍ പൗരന്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് നിരോധനത്തെപ്പറ്റി ആലോചിക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കി.

ഞങ്ങള്‍ ടിക് ടോക് വിഷയത്തില്‍ ആലോചനയിലാണ്. ഉടന്‍ അതിലൊരു തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ടെക്‌സാസിലേക്കുള്ള യാത്രയ്ക്കിടെ മാധ്യമപ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയിലാണ് ട്രംപിന്റെ വെളിപ്പെടുത്തല്‍.

Also Read :  നന്ദി പുട്ടേട്ടാ..ഉമ്മ! ഞാൻ ഇപ്പൊ തിരുവനന്തപുരത്തെ കണ്ടെയ്ന്‍മെന്റ് സോണില്‍ ആണ് പുട്ടേട്ടാ, ചേട്ടൻ ഇറക്കുന്ന മരുന്നു വന്നിട്ട് വേണം ഒന്ന് ആർമാധിക്കാൻ ! ഞങ്ങള്‍ക്കും തരണേ പുട്ടേട്ടാ..