വനിതാ ഐപിഎല്‍ ഈ വര്‍ഷം തന്നെ സംഘടിപ്പിക്കാന്‍ ശ്രമിക്കുമെന്ന് സൗരവ് ഗാംഗുലി. ’വനിതാ ഐപിഎല്ലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുന്നോട്ടു പോവുകയാണ്. വനിതാ ദേശീയ ടീമിനായുള്ള പദ്ധതികളും തയ്യാറായി കൊണ്ടിരിക്കുകയാണ്.. നിലവിലെ കോവിഡ് സാഹചര്യം വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. കോവിഡ് രോഗബാധ കാരണം എന്‍സിഎയും അടച്ചിരുന്നു. എന്നാല്‍ വനിതാ താരങ്ങള്‍ക്കായി ഒരു ക്യാംപ് നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും – സൗരവ് ഗാംഗുലി പറഞ്ഞു.
കോവിഡ് കാലത്ത് പഴങ്ങളും പച്ചക്കറിയും എങ്ങനെ വൃത്തിയാക്കണം
നവംബര്‍ ഒന്ന് മുതല്‍ 10 വരെ വനിതാ ഐപിഎല്‍ നടത്തുമെന്നാണ് വിവരം. മിതാലി രാജ്, ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ദാന എന്നിവരാണ് ടീമുകളെ നയിക്കുന്നത്. അവസാന സീസണില്‍ വലിയ ആരാധക പിന്തുണ വനിതാ ഐപിഎല്ലിന് ലഭിച്ചിരുന്നു. ഇക്കാര്യത്തിൽ സൗരവ് ഗാംഗുലിയുടെ സ്ഥിരീകരണം എത്തിയതോടെ വനിതാ ഐപിഎല്‍ നടക്കുമെന്ന കാര്യത്തിൽ ഉറപ്പു വന്നിട്ടുണ്ട്.
നൂറ്റാണ്ടിലൊരിക്കൽ കടന്നുവരുന്ന മഹാമാരി, കോവിഡ് പ്രത്യാഘാതം ദശാബ്ദങ്ങളോളം നിലനിൽക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക