1. അമിതവണ്ണം കുറയ്ക്കുന്നതോടൊപ്പം ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ആന്റിഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ സഹായിക്കും
2. ഭാരം കുറയ്ക്കാന്‍ ഏറെ സഹായകമാണ് ഇഞ്ചി ചായ. പ്രതിരോധശേഷി കൂട്ടാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇവ സഹായിക്കും.
3. മലയാളികളുടെ പ്രിയപ്പെട്ട കട്ടന്‍ചായയും വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. ‘പോളിഫിനോള്‍സ്’ എന്നറിയപ്പെടുന്ന ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ് ‘ബ്ലാക്ക് ടീ’. ഇത് ദഹനപ്രവര്‍ത്തനങ്ങളെ എളുപ്പത്തിലാക്കാന്‍ ഏറെ സഹായകമാണ്. ഇതേ ഘടകം തന്നെയാണ് വണ്ണം കുറയ്ക്കാനും സഹായിക്കുന്നത്. ഒപ്പം കട്ടന്‍ ചായ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാന്‍ സഹായിക്കുന്നു.
4. വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്നതാണ് പെപ്പര്‍മിന്റ് ടീ. അതുവഴി വണ്ണം നിയന്ത്രിക്കാനും ഇവ സഹായിക്കും.
5. അമിതവണ്ണവും കൊളസ്ട്രോളും കുറയ്ക്കാനുള്ള മികച്ച ഔഷധം കൂടിയാണ്. ഓണ്‍ലൈന്‍ വഴി മാത്രമാണ് ഊലോങ് തേയില പായ്ക്കറ്റുകള്‍ ഇന്ത്യയില്‍ ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക