കറുത്ത സൗന്ദര്യങ്ങള്‍ മലയാളസിനിമക്ക് എവിടെയോ നഷ്ട്ടപ്പെട്ടുവെന്ന് നടന് ഹരീഷ് പേരടി. ഇപ്പോള്‍ കറുത്ത നായകെന്റ കഥകള്‍ പറയാനും നായികക്ക് വെളുപ്പ് നിര്‍ബന്ധമാണെന്നും ഹരീഷ് പേരടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു. വെളുത്ത നായകന് ഒരിക്കലും കറുത്തപെണ്ണിനേ പ്രേമിക്കാന്‍ പാടില്ലാ എന്നും സിനിമ കാണുന്ന നമുക്ക് ഉറപ്പാണ്. അയ്യപ്പന് നായരുടെ ഭാര്യ കറുത്തവളാവന്‍ പോലും ഒരു കാരണമുണ്ട്.. അയാള്‍ ശരിക്കും ഒരു നായരല്ലാ എന്നതുതന്നെ.
രണ്ടു ലക്ഷത്തോളം ഡോളര്‍ കിട്ടിയിട്ടുണ്ടെന്ന് സ്വപ്ന, ശിവശങ്കറിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും
വിഖ്യാത സംവിധായകന് ഭരതനെ കുറിച്ചും പോസ്റ്റി പരാമര്‍ശിക്കുന്നുണ്ട്. കറുത്ത നിറത്തിന് ഞങ്ങളുടെ ടീനേജ് മനസ്സില്‍ നായികാ സങ്കല്പമുണ്ടാക്കിയ സംവിധായകനാണ് ഭരതനെന്നും പിന്നിട് കറുത്ത നിറമുള്ള പെണ്‍കുട്ടികളെ കാണുമ്ബോള്‍ ബഹുമാനം ഉണ്ടാക്കിയ കലാകാരനാണ് അദ്ദേഹമെന്നും ഹരീഷ് കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിെന്റ പൂര്‍ണ്ണരൂപം
കറുത്ത നിറത്തിന് ഞങ്ങളുടെ ടീനേജ് മനസ്സില്‍ നായികാ സങ്കല്പമുണ്ടാക്കിയ സംവിധായകന്… പിന്നിട് കറുത്ത നിറമുള്ള പെണ്‍കുട്ടികളെ കാണുമ്ബോള്‍ ബഹുമാനം ഉണ്ടാക്കിയ കലാകാരന് … അന്നത്തെ കാമുകന്മാര്ക്ക് കാമുകി ഒരു ഭരതന് ടച്ചാണെന്ന് പറയുന്നത് തന്നെ ഒരു അഭിമാനമായിരുന്നു… സൂര്യ എന്ന നടി പറങ്കി മലയിലൂടെ വളര്‍ന്ന് ആദാമിെന്റ വാരിയെല്ലില്‍ എത്തുമ്ബോഴേക്കും കലയും കച്ചവടവും നടക്കുന്ന സിനിമാ സൗന്ദര്യബോധമായി അത് മാറിയിരുന്നു.. ശാരിയിലൂടെയും മാതുവിലൂടെയും അത് കുറച്ച് കാലം കൂടി നിലനിന്നിരുന്നെങ്കിലും ആ കറുത്ത സൗന്ദര്യങ്ങള്‍ മലയാളസിനിമക്ക് എവിടെയോ നഷ്ട്ടപ്പെട്ടു…
ഇപ്പോള്‍ കറുത്ത നായകെന്റ കഥകള്‍ പറയാനും നായികക്ക് വെളുപ്പ് നിര്‍ബന്ധമാണ്.. വെളുത്ത നായകന് ഒരിക്കലും കറുത്തപെണ്ണിനേ പ്രേമിക്കാന്‍ പാടില്ലാ എന്നും സിനിമ കാണുന്ന നമുക്ക് ഉറപ്പാണ്… അയ്യപ്പന് നായരുടെ ഭാര്യ കറുത്തവളാവാന് പോലും ഒരു കാരണമുണ്ട്.. അയാള്‍ ശരിക്കും ഒരു നായരല്ലാ എന്നതുതന്നെ… ഇന്ന് കറുത്തവളുടെ കഥ പറയാനും വെളുത്ത നടികള്‍ കറുത്ത നിറം കലക്കിയ പാത്രത്തില്‍ ചാടണം… നമ്മുടെ വെളുത്ത നടി നടന്മാര് നമുക്ക് വേണ്ടി എത്ര കഷട്ടപെടുന്നുണ്ട് ല്ലേ ?…
പ്രതികരിക്കാൻ ഇവിടെ എഴുതുക