ഈ അടുത്ത കാലത്തായി സോഷ്യല്‍ മീഡിയ അകൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നത് വ്യാപകമായതായി പരാതി. അകൗണ്ട് സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനായി 2 ഫാക്റ്റര്‍ ഓതന്റിക്കേഷന് ഉപയോഗപ്പെടുത്തണമെന്ന് കേരളാ പൊലീസിന്റെ സൈബര്‍ഡോം ആവശ്യപ്പെട്ടു.
ബാലഭാസ്കറിന്റെ മരണവും സ്വർണക്കടത്തിലെ ദുരൂഹതയും; സിബിഐക്ക് മുന്നിലുള്ളത് രണ്ട് സംശയങ്ങൾ
വാട്സ്ആപ്പ് ഉപഭോക്താക്കള്‍ സെക്യൂരിറ്റി പിന് നമ്ബര്‍ കൂടി നല്‍കികൊണ്ട് അകൗണ്ട് ഓതന്റിക്കേറ്റ് ചെയ്യണം. ഇതിന് പുറമെ ഇമെയില്‍ ഐഡിയും ഓതെന്റികേഷന് വേണ്ടി ഉപയോഗിക്കുകയാണ് എങ്കില്‍ നിങ്ങളുടെ അക്കൗണ്ട് കൂടുതല്‍ സുരക്ഷിതമാക്കാനാകും. ഇതിനായി നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം:
വാട്സാപ്പിന്റെ സെറ്റിങ്സില്‍ ചെന്ന് അകൗണ്ടില്‍ തുറന്ന് അതില്‍ മൂന്നാമതായി കാണുന്ന 2 ഫാക്റ്റര്‍ ഓതന്റിക്കേഷന് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.എന്നിട്ട് 2 ഫാക്റ്റര്‍ ഓതന്റിക്കേഷന് എനേബിള്‍ ചെയ്യുക. വാട്സ്ആപ്പ് ആവശ്യപ്പെടുന്നത്പോലെ ആദ്യം ആറ് ഡിജിറ്റുള്ള പിന് നല്‍കുക. അത് ഒരു തവണ കൂടി ആവര്‍ത്തിക്കുന്നതോടെ പിന് പൂര്‍ത്തിയായിരിയ്ക്കുന്നു.
നിങ്ങളുടെ പേഴ്സണല്‍ ഇമെയില്‍ ഐഡി നല്‍കാനാണ് ചോദിക്കുക. രണ്ട് തവണയായി ഇമെയില്‍ ഐഡിയും നല്‍കുന്നതോടെ വാട്സ്ആപ്പ് 2 ഫാക്റ്റര്‍ ഓതന്റിക്കേഷന് പൂര്‍ത്തിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക