ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി സന്ന മെറിന് വിവാഹിതയായി. മര്‍ക്കസ് റെയ്ക്കോണനെ ആയിരുന്നു 34 കാരിയായ സന്ന വിവാഹം കഴിച്ചത്. 16 വര്‍ഷമായി ഇരുവരും ഒന്നിച്ചാണ് താമസം. രണ്ടു വയസുള്ള മകളുമുണ്ട് ഇവർക്ക്. കോവിഡ് പ്രതിസന്ധി കാരണം വളരെ ലളിതമായാണ് വിവാഹം നടത്തിയത്. ഞായറാഴ്ച നടന്ന വിവാഹത്തില്‍ ഇരുവരുടെയും മാതാപിതാക്കളും അടുത്ത സുഹൃത്തുക്കളും ഉള്‍പ്പെടെ 40 പേര് മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍.
സോഷ്യൽ മീഡിയയിൽ സജീവമായ മെറിന് ഡിസംബറിലാണ് ഫിൻലൻഡിന്റെ പ്രധാനമന്ത്രിയായത്. അന്ന് ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ഭരണാധികാരിയായിരുന്നു ഇവർ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് സന്ന വിവാഹ വിവരം പുറത്തുവിട്ടത്. വിവാഹ വേഷത്തിൽ വെള്ളപ്പൂക്കളും പിടിച്ചുനിൽക്കുന്ന ഫോട്ടോയും പ്രധാനമന്ത്രി പങ്കുവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക