പ്രേക്ഷകരുടെ പ്രിയതാരം വിജയ് സേതുപതി നായകനായെത്തുന്ന പുതിയ ചിത്രമാണ് തുഗ്ലക്ക് ദർബാർ. ‘തുഗ്ലക്ക് ദര്‍ബാറി’ലെ ആദ്യ ഗാനം പുറത്തിറങ്ങി. കാര്‍ത്തിക് നെഹ്തയുടെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. അറിവു ആണ് ഗാനം ആലപിച്ചിരിക്കുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ വൈറലായിരുന്നു.
ചിത്രത്തില്‍ വേറിട്ട ഗെറ്റപ്പിലാണ് വിജയ് സേതുപതി എത്തുന്നത്. നവാഗതനായ ഡല്‍ഹി പ്രസാദ് ദീനദയാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു പൊളിറ്റിക്കല്‍ ചിത്രമായാണ് തുഗ്ലക്ക് ദര്‍ബാര്‍ ഒരുങ്ങുന്നത്. സിംഗം എന്ന കഥാപാത്രമായാണ് വിജയ് സേതുപതി എത്തുന്നത്. അതിഥി റാവു ഹൈദരിയാണ് ചിത്രത്തിലെ നായികയാകുന്നത്. മലയാള താരം മഞ്ജിമ മോഹനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. വിജയ് സേതുപതിയുടെ സഹോദരിയുടെ വേഷമാണ് മഞ്ജിമയ്ക്ക്. നടൻ പാര്ഥിപന് ചിത്രത്തില്‍ വില്ലനായി എത്തുന്നെന്ന പ്രത്യേകതയും ഉണ്ട്.
വിജയ് സേതുപതിയുടെ ആദ്യകാല ചിത്രങ്ങളിലൊന്നായ ‘നടുവുല കൊഞ്ചം പാക്കാത കോനം’ എന്ന സിനിമയുടെ സംവിധായകനായ ബാലാജി തരണീതരനാണ് സിനിമയുടെ സംഭാഷണം ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക