ഒന്ന്- മൈദ പൂര്‍ണ്ണമായും ഒഴിവാക്കുക. കൂടുതല്‍ ‘സോഫ്റ്റ്’ ആകാനായി ഫൈബര്‍ വന്‍ തോതില്‍ ഒഴിവാക്കിയെടുക്കുന്നതാണ് മൈദ. ഇത് പ്രമേഹരോഗികള്‍ക്ക് ഒട്ടും നല്ലതല്ല. ഇതിന് പകരം ഗോതമ്പ് പൊടി തന്നെ ഉപയോഗിക്കുക.
രണ്ട്- റിഫൈന്‍ഡ് ഷുഗറും ടൈപ്പ്-2 പ്രമേഹരോഗികള്‍ ഉപയോഗിക്കരുത്. ഇതിന് പകരം ‘ആര്‍ട്ടിഫിഷ്യല്‍ സ്വീറ്റ്നേഴ്സ്’ഉം ഉപയോഗിക്കരുത്. ഇവ രാസപദാര്ത്ഥങ്ങളടങ്ങിയതാണെന്ന് മനസിലാക്കുക. അതുപോലെ തന്നെ പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്നത് എന്ന പരസ്യവാചകവുമായി വരുന്ന ഉത്പന്നങ്ങള്‍ വാങ്ങിക്കുമ്പോഴും കരുതുക.
മൂന്ന് – സുക്രോസ്, മാള്‍ട്ടോസ് എന്നിവയെല്ലാം അടങ്ങിയ ഉത്പന്നമാണെങ്കില്‍ അവ തീര്‍ത്തും ഒഴിവാക്കുക. മധുരത്തിനോട് താല്പര്യം തോന്നുമ്പോള്‍ പഴങ്ങള്‍ കഴിക്കുക. ഇവയിലടങ്ങിയിരിക്കുന്ന മധുരം അത്രമാത്രം പ്രശ്നമുണ്ടാക്കുന്നതല്ല. അതുപോലെ ഡ്രൈ ഫ്രൂട്ട്സും കഴിക്കാം.
നാല്- ‘റിഫൈന്‍ഡ് സാള്‍ട്ട്’ ഉം ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. പകരം കല്ലുപ്പ് ഉപയോഗിക്കാം. അതല്ലെങ്കില്‍ ‘ഹിമാലയന്‍ പിങ്ക് സാള്‍ട്ട്’ ആവാം.
അഞ്ച്- .റിഫൈന്‍ഡ് ഓയിലിന്റെ ഉപയോഗവും പ്രമേഹത്തിന് നന്നല്ല. ഇതിന് പകരമായി പശുവിന് നെയ്, ‘കോള്‍ഡ് പ്രസ്ഡ് ഓയില്‍’, കടുകെണ്ണ ഒക്കെ ഉപയോഗിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക