Home BOLLYWOOD മികച്ച ചിത്രം, മികച്ച നടൻ; ന്യൂയോർക്ക് ഫിലിം ഫെസ്റ്റിലും ‘മൂത്തോനോട് മുട്ടാൻ’ ആളില്ല

മികച്ച ചിത്രം, മികച്ച നടൻ; ന്യൂയോർക്ക് ഫിലിം ഫെസ്റ്റിലും ‘മൂത്തോനോട് മുട്ടാൻ’ ആളില്ല

വളരെ കുറഞ്ഞ കാലം കൊണ്ട് മലയാളക്കരയുടെ പ്രിയങ്കരനായി മാറിയ നടനാണ് നിവിന്‍ പോളി. ഹിറ്റ് സിനിമകള്‍ പ്രേക്ഷകരിലേക്ക് എത്തിച്ച്‌ കൊണ്ടിരിക്കുന്ന നിവിന്‍ പോളി പുരസ്‌കാരങ്ങള്‍ വാരിക്കുട്ടുകയാണ് ഇപ്പോള്‍. നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോന്‍ ആണ് അംഗീകാരങ്ങള്‍ നേടി കൊടുക്കുന്ന ഭാഗ്യ ചിത്രമായി മാറിയത്.

സോഷ്യൽ മീഡിയ എന്ന ക്രൂരതയുടെ മറുമുഖം, ഡോക്ടര്‍ ഐഷ മരിച്ചിട്ടില്ല

നേരത്തെയും രാജ്യാന്തര മേളകളില്‍ തിളങ്ങാന്‍ ഗീതു മോഹന്‍ദാസിന്റെ മൂത്തോന് സാധിച്ചിരുന്നു. ഇപ്പോഴിതാ അതേ സിനിമയിലൂടെ മറ്റൊരു ഭാഗ്യം കൂടി തേടി എത്തിയിരിക്കുകയാണ്. ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മൂത്തോന്‍ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. ഒന്നിലധികം പുരസ്‌കാരങ്ങള്‍ നേടാന്‍ സാധിച്ചു എന്ന സന്തോഷത്തിലാണ് സിനിമാപ്രേമികള്‍.

മൂത്തോന് പുരസ്‌കാരം

മൂന്ന് പുരസ്‌കാരങ്ങളാണ് ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മൂത്തോന് ലഭിച്ചത്. മികച്ച നടനുള്ള അംഗീകാരം നിവിന്‍ പോളിയ്ക്ക് ലഭിച്ചപ്പോള്‍ മികച്ച ബാലതാരമായി മൂത്തോനില്‍ മുല്ലയെ അവതരിപ്പിച്ച സഞ്ജന ദിപു തെരഞ്ഞെടുക്കപ്പെട്ടു. പുരസ്‌കാര ലഭിച്ച സന്തോഷം നിവിന്‍ പോളി തന്നെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നു. അതേ സമയം മികച്ച നടിയും മലയാളത്തില്‍ നിന്നാണെന്നുള്ള വാര്‍ത്തയും സിനിമാപ്രേമികള്‍ക്ക് സന്തോഷം പകരുന്നു. റണ്‍ കല്യാണി എന്ന സിനിമയിലെ അഭിനയത്തിന് ഗാര്‍ഗി ആനന്ദന്‍ ആണ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്.

മനസ്സിൽ അൽപമെങ്കിലും കുറ്റബോധം ഉണ്ടെങ്കിൽ ശ്രീറാം ബഷീറിന്റെ കുടുംബത്തെ ഒന്നു കാണണം, അവരോട് മാപ്പ് ചോദിക്കണം’

മൂത്തോന് പുരസ്‌കാരം

ഗമക്ഖര്‍ എന്ന ചിത്രമൊരുക്കിയ അചല്‍ മിശ്രയാണ് മികച്ച സംവിധായകന്‍. 2020 ജൂലൈ 24 മുതല്‍ ഓഗസ്റ്റ് 2 വരെയായിരുന്നു ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍. കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ ഓണ്‍ലൈന്‍ സ്ട്രീമിംഗിലൂടെ നടത്തിയ മേളയില്‍ പതിനാല് ഭാഷകളില്‍ നിന്നായി 40 സിനിമകളും നാല് ഡോക്യുമെന്ററികളും 30 ഷോര്‍ട്ട് ഫിലിംസുമാണ് പ്രദര്‍ശിപ്പിച്ചത്.

രണ്ട് വനിതാ സംവിധായകരിലൂടെയാണ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മലയാളത്തിന് പ്രധാന പുരസ്‌കാരങ്ങള്‍ കിട്ടിയത് എന്ന സവിശേഷതയും ഉണ്ട്. ജെ ഗീതയാണ് റണ്‍ കല്യാണിയുടെ സംവിധായിക. ഫിപ്രസ്‌കി മികച്ച ഇന്ത്യന്‍ ചിത്രമായും റണ്‍ കല്യാണി തെരഞ്ഞെടുത്തിരുന്നു. നിവിന്‍ പോളിയുടെ പ്രകടനവും എടുത്ത് പറയേണ്ടതാണ്. ഗീതുവിന്റെ ഭര്‍ത്താവും പ്രശസ്ത ഛായാഗ്രഹകനുമായ രാജീവ് രവിയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.

ഗീതു മോഹന്‍ദാസിനൊപ്പം പ്രശസ്ത ഹിന്ദി സംവിധായകനായ അനുരാഗ് കശ്യപും ചേര്‍ന്നാണ് മൂത്തോന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഹിന്ദി സംഭാഷണങ്ങള്‍ അനുരാഗ് കശ്യാപാണ് എഴുതിയിരിക്കുന്നത്.ലക്ഷദ്വീപിലുള്ള പതിനാല് വയസുകാരന്‍ സ്വന്തം ചേട്ടനെ തിരഞ്ഞ് മുംബൈയില്‍ പോകുന്ന കഥയാണ് മൂത്തോന്‍ പറയുന്നത്. മൂത്തസഹോദരനെ ലക്ഷദ്വീപിലുള്ളവര്‍ മൂത്തോന്‍ എന്നാണ് വിളിക്കുന്നത്. മൂത്തവന്‍ എന്നാണ് അര്‍ഥം. നിവിന്‍ പോളി ഒന്നിലധികം ഗെറ്റപ്പുകളിലായിരുന്നു ചിത്രത്തില്‍ അഭിനയിച്ചിരുന്നത്. ശോഭിത, ശശാങ്ക് അറോറ, ഹരീഷ് ഖന്ന, അലന്‍സിയര്‍, ദിലീഷ് പോത്തന്‍, സുജിത് ശങ്കര്‍, സൗബിന്‍ ഷാഹിര്‍, റോഷന്‍ മാത്യു തുടങ്ങി വമ്ബന്‍ താരങ്ങളാണ് അണിനിരക്കുന്നത്. മിനി സ്റ്റുഡിയോസ്, ജാര്‍ പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ അനുരാഗ് കശ്യാപ്, അജയ് ജി റായ്, വിനോദ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.

Also Read :   ബന്ധുക്കള്‍ തേടിയെത്താതെ ആഗ്രയിലെ ശ്മശാനങ്ങളിലെ ചിതാഭസ്മക്കുടങ്ങള്‍; സൂക്ഷിച്ച് ശ്മശാന ജീവനക്കാര്‍