കോഴിക്കോട്: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. കക്കട്ടില്‍ സ്വദേശി മരയ്ക്കാര്‍ കുട്ടിയാണ് മരിച്ചത്. ഇയാൾ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 83 ആയി.
എല്ലാവര്ക്കും ഡിജിറ്റല്‍ ഹെല്‍ത്ത് ഐഡി വരുന്നു; പൗരന്മാരുടെ ആരോഗ്യവിവരങ്ങള്‍ ഇനി വിരല്‍തുമ്പില്‍
അതേസമയം സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വർധിച്ചുവരികയാണ് ഇന്നലത്തെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ആകെ രോഗബാധിരുടെ എണ്ണം 25,911ആയി. ഇന്നലെ മാത്രം 1169 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 11ദിവസത്തിനുളളില്‍ 10,788 പേര്‍ക്കാണ് രോഗം ബാധിച്ചത്. 991 പേരാണ് ഇന്നലത്തെ സമ്പര്‍ക്കരോഗികള്‍. 56 പേരുടെ ഉറവിടം വ്യക്തമല്ല. 29 ആരോഗ്യ പ്രവര്‍ത്തകരും രോഗബാധിതരായി. 688 പേര് രോഗമുക്തി നേടി.
യെദിയൂരപ്പയുടെ മകള്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു
കൂടുതല്‍ രോഗികള്‍ തിരുവനന്തപുരത്താണ്. ഇന്നലെ 377പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 363പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം പകര്‍ന്നത്. തീരപ്രദേശങ്ങളില്‍ തുടങ്ങിയ രോഗം നഗരപ്രദേശങ്ങളിലേക്കും ഗ്രാമപ്രദേശങ്ങളിലേക്കും വ്യാപിക്കുകയാണ്. ഇന്നലെ ജില്ലയില്‍ ഉറവിടമറിയാത്ത രോഗബാധയുണ്ടായത് ഏഴുപേര്‍ക്കാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക