Home COVID 19 സോഷ്യൽ മീഡിയ എന്ന ക്രൂരതയുടെ മറുമുഖം, ഡോക്ടര്‍ ഐഷ മരിച്ചിട്ടില്ല

സോഷ്യൽ മീഡിയ എന്ന ക്രൂരതയുടെ മറുമുഖം, ഡോക്ടര്‍ ഐഷ മരിച്ചിട്ടില്ല

ഡല്‍ഹി: കൊറോണ വൈറസ് പടരുന്നതിലും വേഗത്തിലാണ് വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഇപ്പോള്‍ ‘കണ്ണീരോര്‍മ്മയായി, ഡോക്ടര്‍ ഐഷയ്ക്ക് പ്രണാമം’ എന്ന് കുറിച്ച വരികള്‍ ഇപ്പോള്‍ സോഷ്യല്‍ മീിയയില്‍ വൈറലാണ്. കൊവിഡ് ബാധിച്ച്‌ മരണപ്പെട്ട ഡോക്ടര്‍ ഐഷയുടെ അവസാന സന്ദേശമെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന കുറിപ്പ് തുടങ്ങുന്നത് ഇങ്ങനെയാണ്. സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരും ആരോഗ്യപ്രവര്‍ത്തകരുമൊക്കെ ഐഷയുടെ ഈ കഥ പങ്കുവെച്ചു. കുറിപ്പ് കണ്ടവര്‍ കണ്ടവര്‍ ഷെയര്‍ ചെയ്തു കണ്ണീരണിഞ്ഞു.

മനസ്സിൽ അൽപമെങ്കിലും കുറ്റബോധം ഉണ്ടെങ്കിൽ ശ്രീറാം ബഷീറിന്റെ കുടുംബത്തെ ഒന്നു കാണണം, അവരോട് മാപ്പ് ചോദിക്കണം’

ആ സന്ദേശം ഇങ്ങനെയാണ്

കണ്ണീരോര്‍മ്മയായി. ഡോക്ടര്‍ ഐഷയ്ക്ക് പ്രണാമം. ഡോ. ഐഷയുടെ അവസാന സന്ദേശം. കോവിഡ് ബാധിച്ച്‌ മരിക്കുന്നതിനു തൊട്ടുമുന്‍പ്. വെന്‍റിലേറ്ററിലേക്ക് മാറ്റപ്പെടുന്നതിന് തൊട്ടുമുമ്ബ്. ഡോ.ഐഷ ട്വിറ്ററില്‍ കുറിച്ച അവസാന സന്ദേശം.

ഹായ്. എന്നെ സംബന്ധിച്ചിടത്തോളം കോവിഡിനെ നേരിടുന്നത് അത്ര എളുപ്പമല്ല.
ശ്വാസംമുട്ടല്‍ കൂടുന്നതേയുള്ളൂ . ഇന്ന് എപ്പോഴെങ്കിലും എന്നെ വെന്‍റിലേറ്ററി ലേക്ക് മാറ്റും , എന്നെ ഓര്‍ക്കുക, എന്റെ പുഞ്ചിരി, എപ്പോഴും ഓര്‍മ്മയുണ്ടാകണം
സുരക്ഷിതമായിരിക്കുക. ഈ മാരകമായ വൈറസിനെ ഗൗരവമായി എടുക്കുക.

ലവ് യു ബൈ ഐഷ.

എന്നാല്‍, ഈ സന്ദേശവും ഡോക്ടര്‍ ഐഷയുമൊക്കെ ആരുടെയോ ഭാവന മാത്രമായിരുന്നു. അറ്റന്‍ഷന്‍ സീക്കിംഗിന്‍്റെ അസുഖമുള്ള ആരൊക്കെയോ പടച്ചു വിട്ട ഒരു കഥ മാത്രമായിരുന്നു ഡോ. ഐഷ. കൊവിഡ് ഐസിയുവില്‍ നിന്ന് ഇത്തരത്തില്‍ ഒരു ചിത്രം പകര്‍ത്താന്‍ കഴിയില്ലെന്നത് ഒരു കാര്യം. മറ്റൊന്ന് ഡോ. ഐഷ എന്ന പേരിലുള്ള ട്വിറ്റര്‍ ഹാന്‍ഡില്‍ ഇപ്പോള്‍ ഡിലീറ്റ് ചെയ്തിരിക്കുകയാണ്.
പ്രചരിക്കുന്ന ട്വീറ്റ് വ്യാജമാണെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ ഫെയ്‌സ്ബുകിലും വ്യക്തമാക്കുന്നു.

Also Read :   സഞ്ചരിക്കുന്ന മാവേലി സ്‌റ്റോര്‍ നേരിട്ട് വിലയിരുത്തി ഭക്ഷ്യമന്ത്രി