ബോളിവുഡ് നടി രധിക ആപ്തെയുടെ ഹോളിവുഡ് അരങ്ങേറ്റ സിനിമയായ ‘എ കോൾ ടു സ്പൈ’യുടെ ട്രെയിലർ പുറത്തിറങ്ങി. ഓസ്കർ നാമനിർദ്ദേശം ലഭിച്ചിട്ടുള്ള ലിഡിയ ഡീൻ പിൽച്ചർ സംവിധാനം ചെയ്യുന്ന സിനിമയിൽ കേന്ദ്ര കഥാപാത്രമായാണ് രാധിക ആപ്തെ എത്തുന്നത്.
മക്കള്‍സെല്‍വൻ ചിത്രം തുഗ്ലക്ക് ദര്‍ബാറിലെ ആദ്യ ഗാനം പുറത്തിറങ്ങി
രണ്ടാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം യുദ്ധസമയത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ രൂപം നൽകിയ ചാരസംഘടനയുടെ കഥയാണ് സിനിമ പറയുന്നത്. മരക്കാലുകളുടെ സഹായത്തോടെ ജീവിക്കുന്ന വിർജീനിയ ഹാൾ എന്ന അമേരിക്കൻ യുവതിയെയും നൂർ ഇനായത്ത് ഖാൻ എന്ന ഇന്ത്യൻ മുസ്ലിം യുവതിയെയുമാണ് സംഘടന ചാരവൃത്തിക്കായി തിരഞ്ഞെടുക്കുന്നത്. നൂർ ഇനായത്ത് ഖാന്റെ വേഷത്തിലായിരിക്കും രാധിക എത്തുക. നാസി അധിനിവേശ ഫ്രാൻസിന്റെ സഹായത്തിനായി ബ്രിട്ടൺ അയച്ച ചാരയായിരുന്നു നൂർ ഇനായത്ത്. യുദ്ധത്തിനിടെ ചതിയിൽ പെട്ട് പിടിക്കപ്പെട്ട ഇവരെ പിന്നീട് ഹിറ്റ്ലർ കോൺസൺട്രേഷൻ ക്യാമ്പിലേക്ക് അയക്കുകയും അവിടെ വച്ച് തൂക്കിലേറ്റുകയും ചെയ്തു.
ആപ്തയെ കൂടാതെ സാറ മേഗൻ തോമസ്, സ്റ്റാന കാറ്റിച്, റോസിഫ് സതർലൻഡ് തുടങ്ങിയവരും സിനിമയിൽ വേഷമിടുന്നു. ചിത്രം ഒക്ടോബർ 2ന് തീയറ്ററുകളിലെത്തും. ഒടിടി പ്ലാറ്റ്ഫോമുകൾ വഴിയും സിനിമ റിലീസ് ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക