വൈക്കം മുൻ എംഎൽഎ യും സിപിഐ നേതാവുമായിരുന്ന പി നാരായണൻ അന്തരിച്ചു. 68 വയസ്സായിരുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഏ റെ നാളയായി ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ ആറു മണിയോടെയായിരുന്നു അന്ത്യം.
1998 ലെ ഉപതെരഞ്ഞെടുപ്പിലാണ് വൈക്കം മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിൽ എത്തുന്നത്. 2001 ലെ തെരഞ്ഞെടുപ്പിലും വൈക്കത്തുനിന്ന് വിജയിച്ചു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം, വൈക്കം നഗരസഭ വൈസ് ചെയർമാൻ, സി പി ഐ ജില്ല എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിചിട്ടുണ്ട്. സംസ്കാരം ഇന്ന് വൈകുന്നേരം 5ന് വൈക്കം നഗരസഭ ശ്മശാനത്തിൽ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക