സിനിമയിലെ പുരുഷ മേധാവിത്വത്തെ കുറിച്ച് തുറന്നടിച്ച് രവീണ ടണ്ടന്. സിനിമയില്‍ ഗോഡ്ഫാദറില്ല, നായകന്മാര്ക്കൊപ്പം കിടന്നു കൊടുക്കാന്‍ വിസമ്മതിച്ചതിനാലും പ്രണയബന്ധം ഉണ്ടാക്കാത്തതിനാലും താന്‍ അഹങ്കാരി ആയെന്ന് നടി പറഞ്ഞു.
രവീണയുടെ വാക്കുകള്‍
”സിനിമയില്‍ ഗോഡ്ഫാദറില്ലായിരുന്നു. ഒരു പ്രത്യേക ക്യാമ്പിലെ അംഗവുമല്ലായിരുന്നു. അതിനാല്‍ എന്നെ പ്രമോട്ട് ചെയ്യാന്‍ നായകന്മാരും ഇല്ലായിരുന്നു. അവസരങ്ങള്‍ക്ക് വേണ്ടി നായകന്മാര്ക്കൊപ്പം കിടന്നു കൊടുക്കാനോ പ്രണയബന്ധങ്ങള്‍ ഉണ്ടാക്കാനോ ഞാന്‍ വിസമ്മതിച്ചിരുന്നു. അതോടെ ഞാന്‍ വലിയ അഹങ്കാരിയായി. നായകന്മാര് ചിരിക്കാന്‍ പറയുമ്പോള്‍ ചിരിക്കാനും ഇരിക്കാന്‍ പറയുമ്പോള്‍ മാത്രം ഇരിക്കാനും എനിക്ക് സാധിച്ചില്ല”
വാപ്പച്ചിയുടെ സ്റ്റൈലും ലാലേട്ടന്റെ ആറ്റിറ്റ്യൂഡും ഏറെ ആകര്‍ഷിച്ചിട്ടുണ്ട്: ദുല്‍ഖര്‍ സല്മാന്
നായകന്മാരാലും അവരുടെ കാമുകിമാരാലും ചിലര്‍ ഒഴിവാക്കപ്പെടും. കരിയര്‍ നശിപ്പിക്കാനായി നുണകള്‍ നിറഞ്ഞ വാര്‍ത്തകള്‍ അവര്‍ക്കെതിരെ നിരന്തരം നല്‍കും. ചിലര്‍ എല്ലാം അതിജീവിച്ച് മുന്നേറും മറ്റു ചിലര്‍ക്ക് കഴിയില്ല. സത്യം തുറന്നു പറയുമ്പോള്‍ പലപ്പോഴും നുണയാണെന്ന് മുദ്ര കുത്തപ്പെടുമെന്നും രവീണ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക