കണ്ണൂർ: കോവിഡ് വാക്സീൻ പരീക്ഷണത്തിന് സ്വന്തം ശരീരം വിട്ടുനൽകി കണ്ണൂർ തളിപ്പറമ്പ് സ്വദേശി കേരളത്തിന്റെ അഭിമാനമായിരിക്കുകയാണ്.
തളിപ്പറമ്പ് നോർത്ത് കുപ്പം സ്വദേശി കക്കോട്ടകത്ത് വളപ്പിൽ കെ.വി.സാദിഖാ(29)ണ് അബുദാബിയിൽ കോവിഡ് വാക്സീൻ സ്വന്തം ശരീരത്തിൽ കുത്തിവച്ച് മെഡിക്കൽ പരീക്ഷണത്തിന് വിധേയമാകുന്നത്.
ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഈ ജില്ലകളിൽ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
കുപ്പത്ത് മുൻ പ്രവാസിയായ കെ.അഹമ്മദിന്റെയും കെ.വി.ഫാത്തിമയുടെയും മകനാണ് സാദിഖ്. സാദിഖിന്റെ പിന്തുണയുമായി തളിപ്പറമ്പ് ടീം കൂട്ടായ്മയും രംഗത്ത് വന്നിട്ടുണ്ട്.
വാക്സീൻ കുത്തിവച്ച് 7 ദിവസം അധികൃതർ നൽകുന്ന ഡയറിയിൽ അതത് ദിവസത്തെ അനുഭവങ്ങൾ എഴുതണം. പിന്നീട് ഇരുപത്തൊന്നാം ദിവസം അടുത്ത വാക്സീനും കുത്തിവയ്ക്കും. തുടർന്ന് ഒരു വർഷം നീണ്ടുനിൽക്കുന്ന പരീക്ഷണങ്ങളാണ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക