Home KERALA കരിപ്പൂരില്‍ വിമാനാപകടം; പൈലറ്റ് മരിച്ചു; വിമാനത്തിന്റെ മുന്‍ഭാഗം പൂര്‍ണമായും വേര്‍പെട്ട നിലയിൽ

കരിപ്പൂരില്‍ വിമാനാപകടം; പൈലറ്റ് മരിച്ചു; വിമാനത്തിന്റെ മുന്‍ഭാഗം പൂര്‍ണമായും വേര്‍പെട്ട നിലയിൽ

കോഴിക്കോട് : കരിപ്പൂരിലെ വിമാന അപകടത്തിൽ പൈലറ്റ് മരിച്ചു. വിമാനം ലാന്‍ഡ് ചെയ്തതിന് ശേഷം മുന്നോട്ട് തെന്നി മാറി അപകടമുണ്ടാകുകയായിരുന്നു. ദുബായില്‍ നിന്നും കാലിക്കറ്റ് എയര്‍പോര്‍ട്ടിലേക്ക് വന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് ആണ് അപകടത്തില്‍പെട്ടത്. മഴകാരണം റണ്‍വേയില്‍ നിന്നും തെന്നി മാറുകയായിരുന്നു.

കരിപ്പൂരിൽ വിമാനാപകടം; അപകടം ലാന്‍ഡിങ്ങിനിടെ; രണ്ടുപേർ മരിച്ചതായി സൂചന; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

വിമാനത്തിന്റെ മുന്‍ഭാഗം പൂര്‍ണമായും വേര്‍പെട്ട നിലയിലാണ്. പരിക്കേറ്റവരെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നി മാറി; ദുബായ് കോഴിക്കോട് വിമാനമാണ് അപകടത്തില്‍ പെട്ടത്

സ്ഥലത്ത് രക്ഷ പ്രവർത്തനം പുരോഗമിക്കുന്നു. റണ്‍വേയില്‍ നിന്ന് തെന്നിമാറി 40-50 അടി താഴ്ചയിലേക്ക് വീണ വിമാനം തകര്‍ന്നുപോയി. 167 യാത്രക്കാരും ഒപ്പം ജീവനക്കാരുമടക്കം 170 ലേറെ പേര്‍ വിമാനത്തില്‍ ഉണ്ടായിരുന്നുവെന്നാണ് അനൗദ്യോഗിക വിവരം.

Also Read :   നടി ആക്രമിക്കപ്പെട്ട കേസ്; ദിലീപിന് ജാമ്യം ലഭിക്കാൻ ഇടപെട്ടുവെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞു ,അഭിഭാഷകൻ്റെ മൊഴി