ഫോണ്‍ വിളിക്കുമ്പോഴുള്ള കോവിഡ് ബോധവല്‍ക്കരണ സന്ദേശം കുറച്ചുകാലത്തേക്ക് ഒഴിവാക്കണമെന്ന അഭ്യര്‍ഥനയുമായി നടൻ ഷെയ്ൻ നിഗം.
‘സർക്കാരുകളുടെ ശ്രദ്ധയിലേക്കാണ്.. ദയവായി ഫോൺ വിളിക്കുമ്പോൾ ഉള്ള കൊറോണ സന്ദേശം കുറച്ചു നാളത്തേക്ക് ഒഴിവാക്കണം എന്ന് അപേക്ഷിക്കുന്നു. കേരളം മറ്റൊരു പ്രളയ ഭീതിയിലാണ്. അത്യാവശ്യമായി ഫോൺ വിളിക്കുമ്പോൾ റെക്കോർഡ് ചെയ്തു വെച്ച സന്ദേശം മൂലം ഒരു ജീവൻ രക്ഷിക്കാൻ ഉള്ള സമയം പോലും നമുക്ക് നഷ്ടമായേക്കാം. ദയവായി ഉടൻ തന്നെ നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു..’ – ഷെയ്ൻ ഫേസ്ബുക്കിൽ കുറിച്ചു.
കരിപ്പൂർ വിമാനാപകടം: അടിയന്തര നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം
കേരളത്തെ സംബന്ധിച്ച് ദുരന്ത വാര്‍ത്തകളുടെ തുടര്‍ച്ചയായിരുന്നു ഇന്നത്തെ ദിവസം. ഇതിനകം 17 പേരുടെ മരണത്തിന് ഇടയാക്കിയ ഇടുക്കി രാജമലയിലെ മണ്ണിടിച്ചില്‍ നടന്ന ദിവസം തന്നെയാണ് രാത്രിയോടെ കരിപ്പൂര്‍ വിമാനത്താവളത്തിലെ വിമാനാപകടവും സംഭവിക്കുന്നത്. 16 പേരാണ് വിമാനാപകടത്തില്‍ മരിച്ചതെന്നാണ് ഒടുവിലായി ലഭിച്ച വിവരം.
പ്രളയം നേരിടാന്‍ ആരോഗ്യ വകുപ്പ് സുശക്തമെന്ന് മന്ത്രി കെ കെ ശൈലജ ; കര്‍മ്മ പദ്ധതികള്‍ ആവിഷ്ക്കരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക