കോഴിക്കോട്: കരിപ്പൂര്‍ വിമാനപകടസ്ഥലം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശിക്കും. രാവിലെ 9 മണിയോടെ പ്രത്യേക ഹെലികോപ്റ്ററിലാണ് അദ്ദേഹം കരിപ്പൂരിലെത്തുക. ദുരന്തസ്ഥലം സന്ദര്‍ശിച്ച ശേഷം അദ്ദേഹം ആശുപത്രികളില്‍ എത്തി പരുക്കേറ്റവരെ കാണുമെന്നാണ് ലഭിക്കുന്ന വിവരം.
ഇന്ന് എല്‍ഡിഎഫ് യോഗം ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട രാഷ്ട്രീയ പരിപാടികളുണ്ട്. ഇതൊക്കെ മാറ്റിവച്ചാണ് അദ്ദേഹം കരിപ്പൂരില്‍ എത്തുക. ഉദ്യോഗസ്ഥ തലത്തില്‍ മുഖ്യമന്ത്രി യാത്ര ചെയ്യേണ്ടെന്ന് തീരുമാനിച്ചിരുന്നു എങ്കിലും ദുരന്തസ്ഥലം സന്ദര്‍ശിക്കാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.
കൊവിഡ് കാലത്ത് മുഖ്യമന്ത്രി എവിടേക്കും യാത്ര ചെയ്തിരുന്നില്ല. ഇത് ആദ്യമായാണ് അദ്ദേഹം തിരുവനന്തപുരം വിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക