കോഴിക്കോട്: വിമാനാപകടത്തെ തുടര്‍ന്ന് കരിപ്പൂര്‍ വിമാനത്താവളം താൽക്കാലികമായി അടച്ചു. ഇതോടെ കോഴിക്കോട്ടേക്കുള്ള വിമാനങ്ങള്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറക്കാന്‍ തീരുമാനമായി.
കരിപ്പൂരിലേക്കുള്ള ഫ്ളൈ ദുബൈ ഉള്‍പ്പെടെയുള്ള വിമാനങ്ങളാണ് കണ്ണൂരില്‍ ഇറക്കുക. കോഴിക്കോട് വിമാനത്താവളം സാധാരണ നിലയിലാകുന്നത് വരെ ഈ നില തുടരും.
കരിപ്പൂർ വിമാനാപകടം; പ്രധാനമന്ത്രി മുഖ്യമന്ത്രിയെ വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി
ഇതിനിടെ, ജിദ്ദയില്‍ നിന്നുള്ള വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തിലിറക്കി. കരിപ്പൂരിലിറങ്ങേണ്ട ജിദ്ദയില്‍ നിന്നുള്ള സ്പൈസ് ജെറ്റ് വിമാനമാണ് രാത്രി 9.20ഓടെ നെടുമ്പാശ്ശേരിയിലിറക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക