നൂറ്റാണ്ടിന്റെ ഡെലിവറി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഷെയ്ന് വോണിന്റെ പന്തിനേക്കാള്‍ മനോഹരമായിരുന്നു സച്ചിനെ പുറത്താക്കിയ തന്റെ ഡെലിവറിയെന്ന് ഇംഗ്ലണ്ട് സ്പിന്നര്‍ മോണ്ടി പനേസര്‍. 2012-13 ടെസ്റ്റില്‍ സച്ചിനെ പുറത്താക്കിയ ഡെലിവറി 1993ല്‍ വോണ്‍ ഗെറ്റിങ്ങിനെ പുറത്താക്കിയതിനേക്കാള്‍ മികച്ചതായിരുന്നു, പനേസര്‍ പറയുന്നു.
നിങ്ങള്‍ ആ പന്തൊന്ന് നോക്കൂ, സച്ചിന്റെ ബാലന്‍സ് അവിടെ കൃത്യമായിരുന്നു. എന്നാല്‍ പന്തിന്റെ ഗതിയെ കുറിച്ച് ഒരു അറിവും സച്ചിന് ലഭിച്ചില്ല. വെറുമൊരു സാധാരണ പന്ത് പോലെ ഈ ഡെലിവറിയും കുത്തി തിരിഞ്ഞ് ലെഗ് സ്റ്റംപിലേക്ക് വരുമെന്നാണ് സച്ചിന് കരുതിയത്. എന്നാല്‍ അങ്ങനെ ആയിരുന്നില്ല പന്തിന്റെ ഗതി. അവിടെയാണ് ആആ പന്തിന്റെ മഹത്വം, പനേസര്‍ പറഞ്ഞു.
കൃത്യമായ പരിശീലനം നടത്തിയാണ് സച്ചിന് എതിരെ ആ പന്ത് ഞാന്‍ എറിഞ്ഞത്. അത്രത്തോളം ആത്മവിശ്വാസം അവിടെ എനിക്കുണ്ടായി. ഞാന്‍ നന്നായാണ് പന്തെറിയുന്നത് എന്ന തോന്നല്‍ എനിക്ക് തന്നെയുണ്ടായി, പനേസര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക