ഷവോമിയുടെ പുതിയ സ്മാര്‍ട്ട്ഫോണ്‍ റെഡ്മി 9 പ്രൈമിന്റെ അടുത്ത വില്‍പ്പന ഓഗസ്റ്റ് 17ന് ആരംഭിക്കും. ഓഗസ്റ്റ് 6നായിരുന്നു ഫോണിന്റെ ആദ്യ വില്‍പ്പന നടന്നിരുന്നത്. ആമസോണ്‍, എംഐ ഹോം സ്റ്റോറുകള്‍, എംഐ സ്റ്റുഡിയോ സ്റ്റോറുകള്‍ എന്നിവ വഴിയാണ് വില്‍പ്പന. വാAMAZട്ടര് ഡ്രോപ്പ് നോച്ച് , നേര്‍ത്ത സൈഡ് ബെസെലുകള്‍, ഉയരമുള്ള വീക്ഷണാനുപാതം എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ഈ ഷവോമിയുടെ ഈ പുതിയ സ്മാര്‍ട്ട്ഫോണ്‍.
9,999 രൂപയാണ് ഈ ഡിവൈസിന്റെ വില. 2016 ന് ശേഷം ആദ്യമായാണ് ഷവോമി തന്റെ സ്മാര്‍ട്ട്ഫോണുകളില്‍ ഒന്നിനായി പ്രൈം മോണിക്കര്‍ ഉപയോഗിക്കുന്നത് എന്നതും പ്രത്യേകതയാണ്. 2016 ല്‍ ഈ പേരിനൊപ്പം അവസാനമായി അവതരിപ്പിച്ച സ്മാര്‍ട്ട്ഫോണാണ് റെഡ്മി 3 എസ് പ്രൈം. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമായി മീഡിയടെക് ഹീലിയോ ജി 80 ചിപ്സെറ്റാണ് ഈ ഫോണിന്റെ പ്രധാന കരുത്ത്. ചാര്‍ജിങ് കപ്പാസിറ്റി മികച്ച രീതിയില്‍ നിലനിര്‍ത്തുവാന്‍ 5,020mAh ബാറ്ററിയും വരുന്നുണ്ട്. 13 മെഗാപിക്സല്‍ സെന്‍സറാണ് ഈ സ്മാര്‍ട്ഫോണിന്റെ പ്രധാന ക്യാമറ. അതില്‍ 8 മെഗാപിക്സല്‍ വൈഡ് ആംഗിള്‍ ക്യാമറയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക