Home COOKERY വീട്ടിൽ തന്നെ ഈസിയായി ഉരുളക്കിഴങ്ങ് ഓംലെറ്റ് തയ്യാറാക്കാം!

വീട്ടിൽ തന്നെ ഈസിയായി ഉരുളക്കിഴങ്ങ് ഓംലെറ്റ് തയ്യാറാക്കാം!

വേണ്ട ചേരുവകള്‍…
ഉരുളക്കിഴങ്ങ് 1 എണ്ണം
മുട്ട 2 എണ്ണം
എണ്ണ ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
കുരുമുളക് പൊടി 1 ടീസ്പൂണ്‍
വറ്റല്‍ മുളക് പൊടിച്ചത് 1/2 ടീസ്പൂണ്‍

തയ്യാറാക്കേണ്ട വിധം…

ആദ്യം ഉരുളക്കിഴങ്ങ് ഗ്രേറ്റര്‍ ഉപയോഗിച്ച് അരിഞ്ഞെടുക്കുക. ശേഷം അതിനെ വൃത്തിയായി കഴുകുക. അതേസമയം മറ്റൊരു പാത്രത്തില്‍ മുട്ടകള്‍ പൊട്ടിച്ച് കലക്കിയെടുക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി അരിഞ്ഞ് വച്ച ഉരുളക്കിഴങ്ങ് നന്നായി വഴറ്റിയെടുക്കുക. അതിലേക്ക് ഉപ്പ്, കുരുമുളക് പൊടി, മുളക് പൊടിച്ചത് എന്നിവ ചേര്‍ക്കുക. രണ്ട് മിനിറ്റ് നേരം പാകം ചെയ്യുക. ഉരുളക്കിഴങ്ങ് അധികം വെന്ത് ഉടയാതെ ശ്രദ്ധിക്കണം. ഉരുളക്കിഴങ്ങ് വൃത്താകൃതിയില്‍ നിരത്തി അതിന് മുകളിലേക്ക് മുട്ട ഒഴിക്കുക. കുറച്ച് നേരം മൂടി വച്ച് ആവിയില്‍ വേവിക്കുക.ശേഷം ഓംലെറ്റ് മറിച്ചിട്ട് വേവിക്കുക. പൊട്ടറ്റോ ഓംലെറ്റ് റെഡിയായി….

Also Read :  കോവിഡ് വ്യാപനം: നിയന്ത്രണങ്ങള്‍ കടുപ്പിക്കും: നിർണായക യോഗം ഇന്ന്