സുശാന്ത് സിങ് രജ്പുത്തിന്റെ പിതാവ് നല്കിയ പരാതിയില്‍ എട്ട് മണിക്കൂറോളമാണ് കഴിഞ്ഞ ദിവസം റിയ ചക്രബര്‍ത്തിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്.
ഇപ്പോഴിതാ സുശാന്ത് തന്റെ നോട്ട്ബുക്കില്‍ കുറിച്ചിട്ട വാക്കുകള്‍ പുറത്ത് വിട്ടിരിക്കുകയാണ് റിയ. സുശാന്തിന്റേതായി തന്റെ പക്കലുള്ള ഏക സമ്പാദ്യമാണെന്ന് കുറിപ്പിനെ കുറിച്ച് റിയ പറയുന്നത്.
റിയയുടെ തന്നെ നോട്ട്ബുക്കില്‍ സുശാന്ത് കുറിച്ച വാക്കുകളാണ് പുറത്ത് വിട്ടിരിക്കുന്നത്. ‘എന്റെ ജീവിതത്തില്‍ ലില്ലു ഉള്ളതില്‍ ഞാന്‍ കടപ്പെട്ടിരിക്കുന്നു, എന്റെ ജീവിതത്തില്‍ ബേബു ഉള്ളതില്‍ ഞാന്‍ കടപ്പെട്ടിരിക്കുന്നു, എന്റെ ജീവിതത്തില്‍ സാര്‍ ഉള്ളതില്‍ ഞാന്‍ കടപ്പെട്ടിരിക്കുന്നു, എന്റെ ജീവിതത്തില്‍ മാം ഉള്ളതില്‍ ഞാന്‍ കടപ്പെട്ടിരിക്കുന്നു, എന്റെ ജീവിതത്തില്‍ ഫഡ്ജ് ഉള്ളതില്‍ ഞാന്‍ കടപ്പെട്ടിരിക്കുന്നു’ എന്നാണ് കുറിപ്പില്‍ പറയുന്നു.
ലില്ലു റിയയുടെ സഹോദരനാണ്. ബേബു റിയയാണ്. സര് റിയയുടെ പിതാവാണ്. മാം റിയയുടെ അമ്മയാണ്. ഇതിന് പുറമെ ചിച്ചോരെ എന്നെഴുതിയ സിപ്പറിന്റെ ചിത്രവും പുറത്ത് വിട്ടിട്ടുണ്ട്. ഇത് മാത്രമാണ് സുശാന്തിന്റേതായി റിയയുടെ പക്കലുള്ളതെന്നാണ് താരം പറയുന്നത്. എന്നാണ് കുറിപ്പ് സുശാന്ത് എഴുതിയതെന്ന് അറിവായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക