Home AUTOMOBILE തെരഞ്ഞെടുത്ത മോഡലുകൾക്ക് ഓഗസ്റ്റ് മാസം വൻ കിഴിവുകളുമായി ഇന്ത്യയിലെ ഫോക്‌സ്‌വാഗണ്‍ ഡീലർമാർ

തെരഞ്ഞെടുത്ത മോഡലുകൾക്ക് ഓഗസ്റ്റ് മാസം വൻ കിഴിവുകളുമായി ഇന്ത്യയിലെ ഫോക്‌സ്‌വാഗണ്‍ ഡീലർമാർ

തെരഞ്ഞെടുത്ത മോഡലുകൾക്ക് ഓഗസ്റ്റ് മാസം വൻ കിഴിവുകളുമായി ഇന്ത്യയിലെ ഫോക്‌സ്‌വാഗണ്‍ ഡീലർമാർ. ക്യാഷ്‌ ഡിസ്‌കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഡിസ്‌കൗണ്ട്, ലോയൽറ്റി ബോണസ് എന്നിവയുടെ രൂപത്തിലാണ് ആനുകൂല്യങ്ങൾ വാഗ്‌ദാനം ചെയ്യുന്നത്.

ഫോക്‌സ്‌വാഗൺ വെന്റോ കംഫർട്ട്‌ലൈൻ വേരിയന്റിന് 1.60 ലക്ഷം രൂപയുടെ കിഴിവ്, 25,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 15,000 രൂപ ലോയൽറ്റി ബോണസ്, 10,000 കോർപ്പറേറ്റ് കിഴിവ് എന്നിവ ലഭിക്കും.

അതേസമയം വെന്റോ ഹൈലൈൻ പ്ലസ് വേരിയന്റിന് ഒരു ലക്ഷം രൂപ കിഴിവ്, 25,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 15,000 രൂപ ലോയൽറ്റി ബോണസ്, 10,000 രൂപ കോർപ്പറേറ്റ് കിഴിവ് എന്നിവയാണ് ഫോക്‌സ്‌വാഗൺ അവതരിപ്പിക്കുന്നത്.

കൂടാതെ സി-സൈഗ്മെന്റ് സെഡാന്റെ ഹൈലൈൻ വേരിയൻറ് 25,000 രൂപ എക്സ്ചേഞ്ച് ബോണസ്, 15,000 രൂപ ലോയൽറ്റി ബോണസ്, 10,000 രൂപ കോർപ്പറേറ്റ് കിഴിവ് എന്നിവയും ചില ഡീലർമാർ ലഭ്യമാക്കിയിട്ടുണ്ട്.

ഫോക്‌സ്‌വാഗൺ പോളോ 1.20 MPI വേരിയന്റുകളിൽ ക്യാഷ് ഡിസ്‌കൗണ്ട് 17,500 രൂപ, 20,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ്, ലോയൽറ്റി ബോണസായി 10,000 രൂപയും കോർപ്പറേറ്റ് ഡിസ്‌കൗണ്ടായി 5,000 രൂപയും നൽകുന്നു.

Also Read :  ക്യാന്‍സര്‍ രോഗ ചികിത്സയിരിക്കേ കൊവിഡ് ബാധിച്ച് മരിച്ചു; ബന്ധുക്കൾ ക്വാറന്‍റൈനിൽ ആയതിനാല്‍ ചിതയ്ക്ക് തീ കൊളുത്തി പഞ്ചായത്ത് പ്രസിഡന്‍റ്