കനത്ത പേമാരിയെയും മഹാമാരിയായ കോവിഡിനെയും തോല്‍പ്പിച്ച് വിമാനപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തം നടത്തിയ മലപ്പുറത്തെ ജനങ്ങൾക്ക് അഭിനന്ദനം അറിയിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്. കരിപ്പൂരിലുണ്ടായ വിമാനാപകടത്തില്‍ സ്വന്തം ജീവൻ പോലും നോക്കാതെ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട മലപ്പുറത്തെ ജനങ്ങള്‍ക്ക് ആദരം അര്‍പ്പിച്ചു കൊണ്ടായിരുന്നു എയര്‍ ഇന്ത്യയുടെ പരാമര്‍ശം.
ഇന്ത്യൻ പ്രതിരോധ മേഖലയിൽ പുത്തൻ പ്രഖ്യാപനം; 101 പ്രതിരോധ ഉത്പ്പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ചു
‘നിങ്ങളുടെ മനുഷ്യത്വത്തിന് മുന്നില്‍ തലകുനിക്കുന്നു… നിങ്ങള്‍ കാട്ടിയത് മനോധൈര്യം മാത്രമല്ല, ജീവന് രക്ഷിക്കുവാനുള്ള മനുഷ്യത്വത്തിന്റെ സ്പര്‍ശം കൂടിയാണ്. സ്വന്തം ജീവന് പണയം വെച്ച് നിരവധി ജീവനുകള്‍ രക്ഷപ്പെടുത്തിയ മലപ്പുറത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ഞങ്ങള്‍ തലകുനിക്കുന്നു…’ എയർ ഇന്ത്യ ട്വീറ്റ് ചെയ്തു.
https://twitter.com/FlyWithIX/status/1292496929398517760?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1292496929398517760%7Ctwgr%5E&ref_url=https%3A%2F%2Fwww.mediaonetv.in%2Fnational%2F2020%2F08%2F09%2Fair-india-4
‘അപമാനിക്കപ്പെട്ട മലപ്പുറം കാരുണ്യം കൊണ്ട് പ്രതികരിക്കുന്നു’ എന്ന തലക്കെട്ടോടെ ‘ദ ടെലഗ്രാഫ്’ പത്രത്തില്‍ വാര്‍ത്ത വന്നിരുന്നു. നിരവധി പേരാണ് മലപ്പുറത്തെ ജനതയുടെ സ്നേഹത്തെയും മനുഷ്യത്വത്തെയും പ്രകീർത്തിച്ചുക്കൊണ്ട് മുന്നോട്ട് വന്നിരിക്കുന്നത്.
വിമാനപകടം: 14 പേരുടെ നില അതീവ ഗുരുതരം; ചികിത്സയിലുള്ളത് 115 പേർ, ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക