ഷാരൂഖ് ഖാന്റെ നാല് നില ഓഫീസ് കെട്ടിടം കൊവിഡ് ഐസിയു ആക്കി മാറ്റി. കൊവിഡ് ബാധിച്ച് അത്യാസന്ന നിലയിലുള്ള രോഗികൾക്ക് വെന്റിലേറ്റർ അടക്കമുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ബ്രിഹാൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ ഹിന്ദുജ ആശുപത്രിയുടേയും ഷാരൂഖിന്റെ മീർ ഫൗണ്ടേഷന്റെയും ശ്രമഫലമായാണ് ഓഫീസ് കെട്ടിടം ഐസിയു ആക്കിയത്.
ഇരുപത്തിനാല് മണിക്കൂറും ആശുപത്രി പ്രവർത്തന സജ്ജമാണെന്നും ഹിന്ദുജ ആശുപത്രിയിലെ മുതിർന്ന ഡോക്ടർമാർ പറഞ്ഞു. രാജ്യം കൊവിഡിനെതിരെ പൊരുതുമ്പോൾ സഹായഹസ്തവുമായി ഷാരൂഖ് ഖാൻ മുമ്പുമെത്തിയിരുന്നു.
ഡിജിറ്റൽ റിലീസിനൊരുങ്ങി ടൊവിനോ തോമസ് ചിത്രം ‘കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്’
മുംബൈയിലെ തങ്ങളുടെ നാല് നില കെട്ടിടം ക്വാറന്റൈന് വേണ്ടി ഉപയോഗിക്കാൻ വിട്ടുനൽകാമെന്നാണ് താരവും ഭാര്യ ഗൗരിയും മുമ്പ് അറിയിച്ചിരുന്നു. ഏപ്രിൽ മാസത്തിൽ താരത്തിന്റെ സഹായ സന്നദ്ധതയ്ക്ക് ബ്രിഹാൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ നന്ദിയും അറിയിച്ചിരുന്നു. ഈ കെട്ടിടമാണ് ഇപ്പോൾ കൊവിഡ് ഐസിയു ആക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക