സാധാരണക്കാർ വാൽവുള്ള എൻ 95 മാസ്ക് ഉപയോഗിക്കേണ്ടതില്ല ഇത് വൈറസ് വ്യാപനത്തെ പ്രതിരോധിക്കില്ല വാൽവിലൂടെ രോഗാണുക്കൾ പുറത്തേക്ക് കടക്കുകയുമാണ് ചെയ്യുക. സാധാരണ തുണി മാസ്ക് ഉപയോഗിക്കാനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകുന്ന നിർദ്ദേശം. ഇത് സംബന്ധിച്ച നിർദ്ദേശം സംസ്ഥാനങ്ങൾക്ക് നൽകി.
കൊറോണ തടയാൻ മാസ്കുകളിൽ നല്ലത് തുണികൊണ്ട് നിർമിച്ചവയെന്ന് അടുത്തിടെ നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു. കാനഡ മാക് മാസ്റ്റര്‍ സര്‍വകലാശാലയില്‍ നടത്തിയ ഒരു പഠനത്തിലാണ് തുണി മാസ്കുകള്‍ കൊവിഡ് വ്യാപനം തടയാൻ സഹായിക്കുന്നതായി കണ്ടെത്തിയത്.
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മാസ്ക് ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. വീടുകളില്‍ നിന്ന് പുറത്തിറങ്ങുമ്പോഴും മാസ്ക് ധരിക്കണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മാസ്ക് ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. വീടുകളില്‍ നിന്ന് പുറത്തിറങ്ങുമ്പോഴും മാസ്ക് ധരിക്കണം.
രോഗം ബാധിച്ച വ്യക്തി മാസ്ക് ധരിക്കുകയാണെങ്കില്‍ അവര്‍ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോള്‍ അന്തരീക്ഷത്തിലേക്ക് വൈറസുകള്‍ പടരുന്നത് തടയാന്‍ സാധിക്കും. രോഗം ബാധിച്ച വ്യക്തി മാസ്ക് ധരിക്കുകയാണെങ്കില്‍ അവര്‍ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോള്‍ അന്തരീക്ഷത്തിലേക്ക് വൈറസുകള്‍ പടരുന്നത് തടയാന്‍ സാധിക്കും.
വായ് നാറ്റമുണ്ടോ? പുതിന വെള്ളം കുടിക്കാം!
തുണികൊണ്ടല്ലാത്ത മാസ്ക് ഒരു തവണയിൽ കൂടുതൽ ഉപയോഗിക്കുന്നത് രോഗപകർച്ചയ്ക്കുള്ള സാധ്യതയും വർധിപ്പിക്കും. മാത്രമല്ല, ഒറ്റത്തവണ ഉപയോഗിച്ചശേഷം മാസ്കുകൾ വലിച്ചെറിയുന്നതും രോഗപ്പകർച്ചയ്ക്കുള്ള സാധ്യതയുണ്ടാക്കുമെന്നും പഠനത്തിൽ പറയുന്നു. തുണികൊണ്ടല്ലാത്ത മാസ്ക് ഒരു തവണയിൽ കൂടുതൽ ഉപയോഗിക്കുന്നത് രോഗപകർച്ചയ്ക്കുള്ള സാധ്യതയും വർധിപ്പിക്കും. മാത്രമല്ല, ഒറ്റത്തവണ ഉപയോഗിച്ചശേഷം മാസ്കുകൾ വലിച്ചെറിയുന്നതും രോഗപ്പകർച്ചയ്ക്കുള്ള സാധ്യതയുണ്ടാക്കുമെന്നും പഠനത്തിൽ പറയുന്നു.
തുണി കൊണ്ടുള്ള മാസ്കിന്റെ ഏറ്റവും വലിയ പ്രത്യേകത നമ്മുടെ സൗകര്യാനുസരണം വീട്ടിൽത്തന്നെ നിർമിക്കാൻ സാധിക്കും എന്നതാണ്. തുണി കൊണ്ടുള്ള മാസ്കിന്റെ ഏറ്റവും വലിയ പ്രത്യേകത നമ്മുടെ സൗകര്യാനുസരണം വീട്ടിൽത്തന്നെ നിർമിക്കാൻ സാധിക്കും എന്നതാണ്.
തുണി മാസ്കുകൾ ഉപയോഗിച്ച ശേഷം അന്നന്ന് തന്നെ കഴുകി വെയിലത്തിട്ട് ഉണക്കുന്നത് അണുക്കൾ നശിക്കാൻ സഹായിക്കും. മാസ്ക് ധരിച്ച് എല്ലാ ദിവസവും പുറത്തുപോകുകയാണെങ്കിൽ നിങ്ങൾ അത് ഓരോ ദിവസവും ചൂടുവെള്ളത്തിൽ തന്നെ കഴുകാൻ പ്രത്യേകം ശ്രദ്ധിക്കുക. തുണി മാസ്കുകൾ ഉപയോഗിച്ച ശേഷം അന്നന്ന് തന്നെ കഴുകി വെയിലത്തിട്ട് ഉണക്കുന്നത് അണുക്കൾ നശിക്കാൻ സഹായിക്കും. മാസ്ക് ധരിച്ച് എല്ലാ ദിവസവും പുറത്തുപോകുകയാണെങ്കിൽ നിങ്ങൾ അത് ഓരോ ദിവസവും ചൂടുവെള്ളത്തിൽ തന്നെ കഴുകാൻ പ്രത്യേകം ശ്രദ്ധിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക