കോൺഗ്രസിന് ഒരു സ്ഥിരം അധ്യക്ഷനെ നിയമിക്കണമെന്ന ആവശ്യവുമായി ശശി തരൂർ എംപി രംഗത്ത്. കോൺഗ്രസ് നായകനില്ലാതെ ബുദ്ധിമുട്ടുകയാണെന്നുമുള്ള കാഴ്ചപ്പാട് മാറ്റാൻ ഇത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് 10ന് താൽക്കാലിക അധ്യക്ഷയായി സോണിയാ ഗാന്ധി ഒരു വർഷം പൂർത്തീകരിക്കുന്ന വേളയിലാണ് തരൂരിന്റെ പരാമർശം.
‘മുന്നോട്ടുള്ള യാത്രയിൽ നമ്മുടെ നേതൃത്വത്തെ കുറിച്ച് ഒരു വ്യക്തത വരുത്തേണ്ടത് അത്യാവശ്യമാണെന്ന് തോന്നുന്നു. താൽക്കാലിക അധ്യക്ഷയായി സോണിയ ഗാന്ധിയെ തിരഞ്ഞെടുത്തതിനെ ഞാനും സ്വാഗതം ചെയ്തിരുന്നു. എന്നാൽ അവർ അനിശ്ചിതകാലത്തേക്ക് ഈ ഭാരം ചുമക്കുമെന്ന് കരുതുന്നത് ശരിയല്ല.
പങ്കാളിത്തവും ജനാധിപത്യപരവുമായ ഒരു പ്രക്രിയയിലൂടെ പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുകയും ആ വ്യക്തിക്ക് പാർട്ടിയെ ഘടനപരമായി പുനരുജ്ജീവിപ്പിക്കാൻ സ്വാതന്ത്ര്യം നൽകുകയും വേണം.’ ശശി തരൂർ പറഞ്ഞു.
തിരുവനന്തപുരത്ത് സെപ്റ്റിക് ടാങ്കിൽ കോഴിക്കോട് സ്വദേശിയുടെ മൃതദേഹം; അന്വേഷണം
ഒരിക്കൽ കൂടി പാർട്ടിയെ നയിക്കാൻ രാഹുൽ ഗാന്ധിക്ക് അഭിരുചിയും പ്രാപ്തിയുമുണ്ടെന്നും തരൂർ പറഞ്ഞു. എന്നാൽ അധ്യക്ഷ സ്ഥാനം സ്വീകരിക്കാൻ അദ്ദേഹം വിസ്സമ്മതം തുടരുന്നപക്ഷം പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള നടപടികൾ പാർട്ടി സ്വീകരിക്കണമെന്നും തരൂർ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക