സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പ്രതിദിനം വർധിച്ചു വരികയാണ്. കോവിഡ് രോഗബാധ സ്ഥിരീകരിക്കുന്നവരിൽ ഭൂരിഭാഗവും സമ്പർക്കത്തിലൂടെ ഉള്ളവയാണ് എന്നതാണ് വലിയ ആശങ്കയുണ്ടാക്കുന്നത്. കോവിഡ് പരിശോധന ഫലം ലഭിക്കാൻ വൈകുന്നതിനെ കുറിച്ച് പരാതികൾ ഉയർന്നിരുന്നു. ഇപ്പോഴിതാ, കോവിഡ് പരിശോധനാ ഫലം നെഗറ്റീവാകുന്നവരുടെ റിസള്‍ട്ടുകള്‍ കാലതാമസം കൂടാതെ ലഭ്യമാക്കാന്‍ പുതിയ സേവനം സജ്ജമാക്കിയിരിക്കുകയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി.
സാമ്പിളുകള്‍ കൂടുതലായി എത്തിത്തുടങ്ങിയതോടെ സ്രവ പരിശോധന ഫലം ലഭ്യമാക്കാന്‍ താമസമുണ്ടായ സാഹചര്യത്തിലാണ് ബദല്‍ മാര്‍ഗം തയ്യാറായിട്ടുള്ളത്. ഇനി മുതല്‍ കാലതാമസം കൂടാതെ ഇവിടെ ബ്ലഡ് ബാങ്ക് കെട്ടിടത്തിലെ എം.ആര്‍ഐ സ്കാനിനു സമീപമുള്ള കൗണ്ടറില്‍ നിന്നും റിസള്‍ട്ട് ലഭിക്കും. കാലതാമസം ഒഴിവാക്കാന്‍ നേരത്തേ ഉണ്ടായിരുന്ന പ്രശ്നങ്ങള്‍ പരിഹരിച്ചു കൊണ്ടാണ് ഇനി മുതല്‍ റിസള്‍ട്ട് ലഭ്യമാക്കുക. മൈക്രോബയോളജി ലാബില്‍ റിസള്‍ട്ട് തയ്യാറായാല്‍ ഉടന്‍ തന്നെ കൗണ്ടറിലുള്ള കംപ്യൂട്ടറില്‍ ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക