മലയാളത്തിന്റെ പ്രിയപ്പെട്ട യുവതാരമാണ് ഫഹദ് ഫാസിൽ. ഒരിക്കൽ മലയാള സിനിമയിൽ പരീക്ഷണം നടത്തി പരാജയപ്പെട്ടു മടങ്ങുകയും പിന്നീട് പ്രേക്ഷകരെ അമ്പരപ്പിക്കുന്ന അഭിനയത്തിന്റെ മികവുറ്റ പ്രകടനവുമായി വൻ തിരിച്ചു വരവ് നടത്തുകയും ചെയ്ത താരമാണ് ഫഹദ്. ഇന്ന് ഒട്ടനവധി ആരാധകരുടെ ഫഫയാണ് അദ്ദേഹം.
ബോളിവുഡ് മെഗാ ഹിറ്റ് ചിത്രം ‘ദംഗല്‍’ സംവിധായകന് നിതീഷ് തിവാരിയുമായി നടന് ഫഹദ് ഫാസില്‍ ഒന്നിക്കുന്നുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വാര്‍ത്ത ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം ഫഹദ് ഫാസില്‍ അഭിനയിച്ച ചിത്രങ്ങളെ പ്രശംസിച്ച് നിതീഷ് തിവാരി മുൻപ് ട്വീറ്റ് ചെയ്തിരുന്നു.
‘ സൂപ്പര്‍ ഡീലക്സ്, കുമ്പളങ്ങി നൈറ്റ്സ്, മഹേഷിന്റെ പ്രതികാരം, ഞാന്‍ പ്രകാശന്, എന്നീ ചിത്രങ്ങളിലെല്ലാം മികച്ച പ്രകടനമാണ് ഫഹദ് കാഴ്ച വെച്ചത്. ഫഹദിനെ കണ്ടെത്താന്‍ കുറച്ച് വൈകിയെങ്കിലും ഇപ്പോള്‍ അദ്ദേഹത്തിന്റെ വലിയ ആരാധകനാണ് ഞാൻ. നിങ്ങളുടെ കഴിവ് കൊണ്ട് എല്ലാവരെയും സന്തോഷിപ്പിക്കൂ സഹോദരാ’ എന്നായിരുന്നു നിതീഷ് തിവാരിയുടെ ട്വീറ്റ്.
ഡിജിറ്റൽ റിലീസിനൊരുങ്ങി ടൊവിനോ തോമസ് ചിത്രം ‘കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്’
വീണ്ടും ആരാധകർക്കിടയിൽ നിതീഷ് തിവാരി – ഫഹദ് ചിത്രത്തെ കുറിച്ച് ചർച്ചയാകുകയാണ്. പുറത്തുവരുന്ന വാർത്തകൾ യാഥാർഥ്യമായാൽ ഫഹദ് എന്ന നടന്റെ കരിയറിലെ മികച്ച നേട്ടം കൂടിയായിരിക്കും അത്. മലയാളത്തിന് പുറമെ തമിഴിലും താരം സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക