കൊവിഡ് വാക്സിന് ആഗസ്റ്റ് 12ന് രജിസ്റ്റര്‍ ചെയ്യുമെന്ന് റഷ്യന്‍ ഡെപ്യൂട്ടി ആരോഗ്യമന്ത്രി വെളിപ്പെടുത്തിയതിനു പിന്നാലെ വാക്സിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. എങ്ങനെയാണ് വാക്സിന് ശരീരത്തില്‍ പ്രവര്‍ത്തിക്കുക എന്നാണ് റഷ്യ ഇപ്പോള്‍ പങ്കുവച്ച വിവരം.
ലോകത്ത് കൊവിഡില്‍ 727,288 ആളുകളോളമാണ് മരണമടഞ്ഞത്. കൊവിഡിനെതിരെ വാക്സിന് ആദ്യമായി വികസിപ്പിച്ച രാജ്യങ്ങളില്‍ ഒന്നാണ് റഷ്യ. ഈ വാക്സിന് മനുഷ്യ ശരീരത്തില്‍ ദോഷം ചെയ്യില്ലെന്ന് ഗമാലേയ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ അലക്സാണ്ടര്‍ ജിന്റ്സ്ബര്‍ഗ് പറഞ്ഞു.
അഡിനോവൈറസ് ആസ്പദമാക്കി നിര്‍മിച്ച നിര്‍ജീവ പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചാണ് വാക്സിന് തയ്യാറാക്കിയിട്ടുള്ളത്. ഇത് ശരീരത്തിന് ഹാനികരമാകുമെന്ന ആശങ്ക വേണ്ട. തനിയെ പെരുകാന്‍ സാധിക്കുന്ന പദാര്‍ത്ഥങ്ങളെയാണ് ജീവനുള്ളതായി കണക്കാക്കുന്നത്. എന്നാല്‍ വാക്സിനിലുള്ള തരത്തിലുള്ള പദാര്‍ത്ഥങ്ങള്‍ക്ക് തനിയെ പെരുകാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക