Home INTERNATIONAL ചൈനയ്‌ക്കെതിരെ വാണിജ്യയുദ്ധം മുറുക്കി ഇന്ത്യ; ലാപ്‌ടോപ്പ്, ക്യാമറയടക്കം ഇരുപതോളം ഉല്‍പന്നങ്ങളുടെ കസ്റ്റംസ് തീരുവ കൂട്ടും

ചൈനയ്‌ക്കെതിരെ വാണിജ്യയുദ്ധം മുറുക്കി ഇന്ത്യ; ലാപ്‌ടോപ്പ്, ക്യാമറയടക്കം ഇരുപതോളം ഉല്‍പന്നങ്ങളുടെ കസ്റ്റംസ് തീരുവ കൂട്ടും

india x china - boxing hands

ചൈനയ്‌ക്കെതിരെ വാണിജ്യയുദ്ധം മുറുക്കി ഇന്ത്യ. ചൈനീസ് ഇറക്കുമതിക്കു കൂടുതല്‍ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുവാനുള്ള നീക്കങ്ങളുടെ ഭാ​ഗമായി ഇരുപതോളം ഉല്‍പന്നങ്ങളുടെ കസ്റ്റംസ് തീരുവ വര്‍ധിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.

ലാപ്‌ടോപ്പ്, ക്യാമറ, തുണിത്തരങ്ങള്‍, അലുമിനിയം ഉല്‍പന്നങ്ങള്‍ തുടങ്ങിയവയുടെ കസ്റ്റംസ് ഡ്യൂട്ടി വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ചില സ്റ്റീല്‍ ഉല്‍പന്നങ്ങളുടെ ഇറക്കുമതിക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുകയും ചെയ്യും. വാണിജ്യമന്ത്രാലയത്തില്‍ നിന്നുള്ള ശുപാര്‍ശ ഇപ്പോള്‍ ധനമന്ത്രാലയത്തിനു മുന്നിലാണെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അടുത്തുതന്നെ നിരക്കു വര്‍ധന സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിക്കുമെന്നാണു സൂചന. ചൈനയില്‍ നിന്നു വന്‍തോതില്‍ ഇത്തരം ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് ഒഴിവാക്കാൻ ലക്ഷ്യമുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

Also Read :   ലോകത്തിലെ ഏറ്റവും വലിയ ഖാദി ത്രിവർണ്ണ പതാക മുംബൈയിൽ അനാവരണം ചെയ്തു