മോഹൻലാലിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്. ചെന്നൈയിൽ നിന്ന് കേരളത്തിൽ എത്തി ക്വാറന്റൈനിൽ കഴിയുകയായിരുന്നു മോഹൻലാൽ. കോവിഡ് ഫലം നെഗറ്റീവ് ആയതോടെ കൊച്ചിയിലുള്ള അമ്മയെ കാണാനാകും മോഹൻലാൽ ആദ്യം പോകുക.
ഓണവുമായി ബന്ധപ്പെട്ട് ചില ചാനൽ പ്രോഗ്രാം ഷൂട്ടിങ്ങുകൾ പൂർത്തിയാക്കി മോഹൻലാൽ വീണ്ടും ചെന്നൈയിലേക്ക് പോകും. ലാലിന്റെ പുതിയ ചിത്രമായ ദൃശ്യം 2 സെപ്റ്റംബർ 7-നു ചിത്രീകരണം ആരംഭിക്കും. ജീത്തു ജോസഫ് ഒരുക്കുന്ന ഈ ചിത്രം കോവിഡ് ഭീഷണി മാറിയാൽ ഡിസംബറിൽ റിലീസ് ചെയ്തേക്കും.
നാലു മാസത്തെ ചെന്നൈ ജീവിതത്തിനു ശേഷം ജൂലൈ 20ഓടെയാണ് മോഹൻലാൽ കേരളത്തിൽ മടങ്ങി എത്തിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കി മോഹൻലാൽ വീണ്ടും സിനിമാരംഗത്ത് സജീവമാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക