പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മുഖ്യമന്ത്രി പിണറായി വിജയനെയും പരിഹസിച്ച് വിഡി സതീശന് എംഎല്‍എയുടെ വൈറല്‍ കുറിപ്പ്.
നരേന്ദ്ര മോദി നല്ല ബുദ്ധിമാനാണ്. അദ്ദേഹത്തിനറിയാം എപ്പോഴാണെങ്കിലും ഭരണകൂടത്തിനെതിരെ ചോദ്യങ്ങൾ വരാം. അത് വരാതിരിക്കാനാണ് അദ്ദേഹം റേഡിയോയിലൂടെ മൻ കി ബാത്ത് തുടങ്ങിയത്. റേഡിയോ ആകുമ്പോൾ ഇങ്ങോട്ട് ആരും ചോദ്യം ചോദിക്കില്ലല്ലോ!!!
വാസ്തവത്തിൽ വൈകുന്നേരത്തെ പത്രസമ്മേളനത്തിനു പകരം പിണറായി വിജയനും അത് മതിയായിരുന്നു. ആരും ഒരു ചോദ്യവും ചോദിക്കില്ലായിരുന്നു. പിന്നെ ഈ ചീത്ത പേരും കേൾക്കില്ലായിരുന്നു.
റേഡിയോ ഒരു പ്രതീകമാണ് !!!
പ്രതികരിക്കാൻ ഇവിടെ എഴുതുക