കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രാഹുല്‍ഗാന്ധിക്ക് കത്തയച്ചു.ഇപ്പോൾ ഒരു പ്രതീക്ഷയുമില്ലാതെയാണ് ജനങ്ങള്‍ മുന്നോട്ടുപോകുന്നത്.
ജനാധിപത്യ സംവിധാനങ്ങള്‍ വെല്ലുവിളി നേരിടുന്ന സാഹചര്യത്തില്‍ ശക്തമായ ദേശീയ ബദലിന് രൂപം നല്കാന് രാഹുല്‍ഗാന്ധി നേതൃസ്ഥാനം ഏറ്റെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
പ്രതീക്ഷയുടെ പുതുകിരണം! ലോകത്തെ ആദ്യ കോവിഡ് വാക്സിന് റഷ്യന്‍ പ്രസിഡന്റ് പുറത്തിറക്കി
രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് വരണമെന്നാണ് നേതാക്കളുടെയും പ്രവർത്തകരുടെയും ആഗ്രഹമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എം.പിയും ആവശ്യപ്പെട്ടു. മറ്റാരേക്കാളും ഇന്ത്യൻ രാഷ്ട്രീയത്തിൽ സജീവമാണ് രാഹുൽ. കോവിഡ് സാഹചര്യത്തിലാണ് എഐസിസി സമ്മേളനം നീണ്ടു പോകുന്നതെന്നും കെ.സി വേണുഗോപാൽ ഡൽഹിയിൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക