ഇന്ന് സംസ്ഥാനത്ത് 1426 പേര് രോഗമുക്തി നേടി. അഞ്ച് മരണമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരം വർക്കല സ്വദേശി ചെല്ലയ്യൻ 68, കണ്ണൂർ കോളയാട് കുമ്പ മാറാടി 75, തിരുവനന്തപുരം വലിയ തുറ മണിയൻ 80, ചെല്ലാനം സ്വദേശി റാത്ത ചാൾസ്, വെള്ളനാട് സ്വദേശി പ്രേമ 52 എന്നിവരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
1242 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഇന്ന് കൊവിഡ് ബാധിച്ചത്. ഇതില്‍ 105 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്നെത്തിയ 62 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 72 പേര്‍ക്കും 36 ആരോഗ്യപ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 21625 പരിശോധനകൾ നടത്തി.
തിരുവനന്തപുരത്തും, മലപ്പുത്തും രോഗവ്യാപനം കൂടുതലാണ് ഇന്ന് തിരുവനന്തപുരത്ത് 297ഉം മലപ്പുറത്ത് 242 രോഗികളുമുണ്ട്.
ഇന്നത്തെ പോസിറ്റീവ് കേസുകള്‍:
തിരുവനന്തപുരം 297
മലപ്പുറം 242
കോഴിക്കോട് 158
കാസർകോട് 147
ആലപ്പുഴ 146
പാലക്കാട് 141
എറണാകുളം 133
തൃശ്ശൂര്‍ 32
കണ്ണൂര്‍ 30
കൊല്ലം 25
കോട്ടയം 24
പത്തനംതിട്ട 20
വയനാട് 18
ഇടുക്കി 4.
പ്രതികരിക്കാൻ ഇവിടെ എഴുതുക