42,000 എന്ന പുതിയ ഉയരം കുറിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായി ഇടിവ്. ഇന്നലെ 800 രൂപ ഇടിഞ്ഞതിന് പിന്നാലെ ഇന്നും സ്വര്‍ണവില താഴോട്ടാണ്. സ്വര്‍ണവില 40,000 രൂപയില്‍ താഴെ എത്തി എന്നതാണ് മറ്റൊരു പ്രത്യേകത.
ഒറ്റയടിക്ക് പവന് 1600 രൂപയാണ് താഴ്ന്നത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 39200 രൂപയായി. ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നതാണ് സ്വര്‍ണവിലയ്ക്ക് പ്രതികൂലമായത്.
രാജ്യത്ത് കോവിഡ് കേസുകള്‍ 23 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 60,963 പേര്‍ക്ക് രോഗബാധ, 834 മരണം
പുതിയ ഉയരമായ 42,000ല്‍ എത്തിയ സ്വര്‍ണവില മൂന്നുദിവസത്തിനിടെ 2800 രൂപയാണ് ഇടിഞ്ഞത്. ഗ്രാമിന്റെ വിലയിലും കുറവുണ്ട്. 200 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4900 രൂപയായി.
ഇന്നലെ 100 രൂപയാണ് താഴ്ന്നത്. വെളളിയാഴ്ചയാണ് ഏറ്റവും ഉയര്‍ന്ന നിലവാരമായ 42000ല്‍ സ്വര്‍ണവില എത്തിയത്. ഓഗസ്റ്റ് 31 നാണ് സ്വര്‍ണവില 40,000ല്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക