കരിപ്പൂർ വിമാനാപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയവരെ സല്യൂട്ട് നൽകി ആദരിച്ച പോലീസുകാരനെതിരെ വകുപ്പുതല നടപടിയുണ്ടാകില്ല. പോലീസുകാരൻ നൽകിയ സല്യൂട്ട് നല്ല ഉദ്ദേശത്തോടെയെന്ന് സേനയിൽ പൊതുവിൽ വിലയിരുത്തൽ ഉണ്ടായതിനെ തുടർന്നാണ് അച്ചടക്ക നടപടി വേണ്ടെന്ന തീരുമാനം കൈക്കൊണ്ടത്.
കരിപ്പൂരിലുണ്ടായ വിമാനാപകടത്തിൽ രക്ഷാപ്രവര്‍ത്തനം നടത്താൻ ഓടിയെത്തിയ പ്രദേശവാസികൾ രക്ഷാപ്രവർത്തനത്തിന് ശേഷം നിരീക്ഷണത്തിൽ പോയിരുന്നു. നിരീക്ഷണത്തില്‍ കഴിയുന്നവരെ പോലീസുകാരന് വീട്ടിലെത്തി സല്യൂട്ട് ചെയ്തത് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടിരുന്നത്. മലപ്പുറത്തെ സിവില്‍ പോലീസ് ഓഫീസറായ ഹുസൈനാണ് രക്ഷാപ്രവര്‍ത്തകരെ ആദരിച്ചത്. സല്യൂട്ടിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ രംഗത്ത് വന്നിരുന്നു. സല്യൂട്ട് ചെയ്തത് ശരിയായില്ലെന്നും പോലീസുകാരനുനേരെ നടപടി എടുക്കണമെന്നും ഒരു വിഭാഗം ആവശ്യം ഉന്നയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക