2024 ഓടെ അഞ്ച് ലക്ഷം ഇലക്ട്രിക് വാഹനങ്ങൾ നിരത്തിലിറക്കാനാണ് ഡൽഹി സർക്കാർ ലക്ഷ്യമിടുന്നത്.ഈ നയപ്രകാരം ഓരോ കിലോവാട്ട് ബാറ്ററി ശേഷിക്കും 10,000 രൂപ ഇൻസെന്റീവ് നൽകാൻ സർക്കാർ ഉദ്ദേശിക്കുന്നു. മൊത്തത്തിൽ ബാധകമായ ഇൻസെന്റീവ് 1.5 ലക്ഷം രൂപയാണ്. ഇതോടെ ഇലക്ട്രിക് വാഹന വിപണി കൂടുതൽ കരുത്താർജിക്കുമെന്ന് വ്യക്തം.
നിലവിൽ ഫോർവീൽ വാഹന വിഭാഗത്തിൽ ഇന്ത്യയ്ക്ക് മൂന്ന് പ്രധാന മോഡലുകളാണ് നിരത്തിലെത്തുന്നത്. അതിൽ ഹ്യുണ്ടായി കോന, എംജി ZS ഇവി, ടാറ്റ നെക്സോൺ ഇവി എന്നിവ ഉൾപ്പെടുന്നു. നെക്സോൺ ഇവിയുടെ ബാറ്ററി ശേഷി 30.2 കിലോവാട്ട് ആണ്. അതിനാൽ 1.5 ലക്ഷം രൂപ വരെ ആനുകൂല്യങ്ങളാകും ഉപഭോക്താക്കൾക്ക് ലഭിക്കുക.
അതുപോലെ എംജി EZ ഇവി, ഹ്യുണ്ടായി കോന മോഡലുകൾ വാങ്ങുന്നവർക്കും യഥാർത്ഥ എക്സ്ഷോറൂം വിലയിൽ 1.5 ലക്ഷം രൂപ വരെ വിലക്കുറവ് ലഭിക്കും. കൂടാതെ ഇലക്ട്രിക് ശ്രേണിയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഡൽഹി സർക്കാർ രജിസ്ട്രേഷൻ ഫീസും റോഡ് നികുതിയും പൂർണമായും ഒഴിവാക്കിയിട്ടുമുണ്ട്.
എന്നാൽ ഈ ആനുകൂല്യങ്ങൾ ഡൽഹിയുടെ അധികാരപരിധിയിലെ ആദ്യത്തെ 1,000 സ്വകാര്യ ഇവി ഉപഭോക്താക്കൾക്ക് മാത്രമേ ബാധകമാകൂ. ഉപഭോക്താവിന് വാഹനം സ്വന്തമാക്കിയതിന്റെ തെളിവ് പ്രാദേശിക ഗതാഗത അതോറിറ്റിക്ക് സമർപ്പിച്ചു കഴിഞ്ഞാൽ ആനുകൂല്യങ്ങൾ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക