നീതി ആയോഗ് അംഗം വി.കെ പോളിന്റെ അധ്യക്ഷതയിൽ ഇന്ത്യയുടെ കോവിഡ് വാക്സിന്റെ ഉത്പാദനം, വിതരണം, വില എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ തീരുമാനിക്കുന്നതിനായി വിദഗ്ദ സമിതി യോഗം ഇന്ന് ചേരും. ആഗസ്ത് പതിനഞ്ചോടെ ഇന്ത്യ വികസിപ്പിച്ച കോവിഡ് വാക്സിൻ രാജ്യത്തിന് സമ൪പ്പിക്കുമെന്ന് ഐ.സി.എം.ആ൪ നേരത്തെ വ്യക്തമാക്കിയിരുന്നു.
വാക്സിൻ നി൪മാണം അതിന്റെ അവസാനഘട്ടത്തിലാണെന്നാണ് സൂചന. ഐ.സി.എം.ആറുമായും സൈഡസ് കാഡില ലിമിറ്റഡുമായും ചേ൪ന്ന് ഭാരത് ബയോടെകാണ് ഇന്ത്യയിൽ വാക്സിൻ വികസിപ്പിക്കുന്നത്.
ഡെങ്കിപ്പനിയെ തുടർന്ന് ഉണ്ടാകാവുന്ന നാല് ആരോഗ്യപ്രശ്നങ്ങൾ
ഐസിഎംആറിന്റെ പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലുള്ള സാർസ് കോവ്-2 വൈറസിന്റെ സാമ്പിളാണ് വാക്സിൻ നിർമിക്കുന്നതിനായി ഉപയോഗിച്ചത്. ബിബിവി 152 എന്ന കോഡിലുള്ള കോവിഡ് വാക്സിന് കോവാക്സിൻ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.
ക്ലിനിക്കൽ പരീക്ഷണങ്ങൾ വിജയിച്ചാൽ ഓഗസ്റ്റ് 15 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ വെച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോൾ വാക്സിൻ സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക