റിയൽ ന്യൂസ് കേരളയുടെ 24×7 ലൈവ് ചാനൽ ഇപ്പോൾ ഡെയിലിഹണ്ട് മൊബൈൽ ആപ്ലിക്കേഷനിലും ലഭ്യമാണ്. റിയൽ ന്യൂസ് കേരള ഓൺലൈൻ ന്യൂസ് പോർട്ടലായ www.realnewskerala.com ലെ വാർത്തകളും വിഡിയോകളും, റിയൽ ന്യൂസ് ഇന്ത്യ www.realnewsindia.com എന്ന ഞങ്ങളുടെ ഇംഗ്ലീഷ് പോർട്ടലും ഇതിനോടകം തന്ന ഡെയിലിഹണ്ട് പ്ലാറ്റ്ഫോമിൽ ലഭ്യമാണ്.
14 ഭാഷകളിലായി ആയിരത്തിലധികം പ്രസിദ്ധീകരണങ്ങൾ ഇന്ത്യയിലെ ഏറ്റവും വലിയ ബഹുഭാഷ വാർത്താ ഉള്ളടക്ക മൊബൈൽ ആപ്ലിക്കേഷനായ ഡെയിലിഹണ്ടിൽ ലഭ്യമാണ്.
മുൻപ് ന്യൂസ്ഹണ്ട് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഡെയിലിഹണ്ട് 2011 ലാണ് തങ്ങളുടെ ആദ്യത്തെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ പുറത്തിറക്കിയത്. നിലവിൽ ഡെയിലിഹണ്ട് ആൻഡ്രോയ്ഡിന് പുറമെ ഐഒഎസ്, വിൻഡോസ് പ്ലാറ്റ്ഫോമുകളിലും ലഭ്യമാണ്.
മെട്രിക്സ് പാർട്നെഴ്സ് ഇന്ത്യ, സെക്കോയ ക്യാപിറ്റൽ, ഒമിഡയർ നെറ്റ്വർക്സ്, ഫാൽക്കൺ എഡ്ജ് ഉൾപ്പെടെയുള്ള കമ്പനികൾ ഡെയിലിഹണ്ടിൽ നിക്ഷേപകരാണ്. ബാഗ്ലൂർ ആണ് ഡെയിലിഹണ്ടിന്റെ ആസ്ഥാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക