ശ്വാസകോശ കാന്‍സര്‍ ബാധിച്ച ബോളിവുഡ് താരം സഞ്ജയ് ദത്തിന് എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടേയെന്ന ആശംസയുമായി യുവരാജ് സിങ്. ഇവിടെ നേരിടേണ്ടി വരുന്ന വേദന എത്രമാത്രമാണെന്ന് എനിക്കറിയാം. എന്നാല്‍ ആ വേദന അതിജീവിക്കാന്‍ മാത്രം കരുത്ത് നിങ്ങള്‍ക്കുണ്ടെന്നും എനിക്കറിയാം, യുവരാജ് സിങ് ട്വിറ്ററില്‍ കുറിച്ചു.
നിങ്ങള്‍ എപ്പോഴും ഒരു പോരാളിയാണ്. പെട്ടെന്ന് സുഖം പ്രാപിക്കുന്നതിന് നിങ്ങള്‍ക്ക് എന്റെ പ്രാര്‍ഥനയും ആശംസയുമുണ്ട്, യുവരാജ് സിങ് പറഞ്ഞു. 2011ലാണ് യുവരാജ് സിങ്ങിന് ശ്വാസകോശ കാന്‍സര്‍ കണ്ടെത്തുന്നത്. അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം 2012 മാര്‍ച്ചില്‍ യുവി തിരിച്ചെത്തി.
കാന്‍സറിന്റെ മൂന്നാം ഘട്ടത്തിലാണ് സഞ്ജയ് ദത്ത് എന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ ചികിത്സക്കായി അദ്ദേഹം യുഎസ്എയിലേക്ക് പോവും. ചികിത്സക്കായി ഇടവേളയെടുക്കുകയാണെന്നും, അഭ്യൂഹങ്ങളില്‍ ആകുലപ്പെടേണ്ടതില്ലെന്നും സഞ്ജയ് ദത്ത് ആരാധകരോടായി പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക