സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ ഇന്ത്യയ്ക്കൊപ്പം പങ്ക് ചേർന്ന് കാനഡയും. നയാഗ്ര വെള്ളച്ചാട്ടത്തില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തും. ചരിത്രത്തില്‍ ആദ്യമായാണ് സ്വാതന്ത്ര്യ ദിനത്തിന്റെയന്ന് നയാഗ്രയില്‍ ത്രിവര്‍ണ്ണപതാക ഉയരുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് കാനഡയിലെ വിവിധയിടങ്ങളില്‍ നടക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായാണ് നയാഗ്രയില്‍ ത്രിവര്‍ണ്ണപതാക ഉയര്‍ത്തുന്നത്
കാനഡയിലെ ഏറ്റവും വലിയ നഗരമായ ടൊറന്റോയിലെ 553 മീറ്റര്‍ ഉയരമുള്ള സിഎന്‍ ടവറില്‍ ഉള്‍പ്പെടേ അന്നേ ദിവസം ആഘോഷ പരിപാടികള്‍ ഉണ്ടാകും.
നയാഗ്ര വെള്ളച്ചാട്ടത്തില്‍ ത്രിവര്‍ണ്ണപതാക ഉയര്‍ത്തുന്ന വിവരം ടൊറോന്റോയിലെ കൗണ്‍സില്‍ ജനറല്‍ അപൂര്‍വ്വ ശ്രീവാസ്തയാണ് അറിയിച്ചത്. ആഗസ്റ്റ് 15 ന് വൈകീട്ടോടെയാകും നയാഗ്രയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക